This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈനാന്‍-3

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൈനാന്‍-3

Tainan-3

ഒരിനം നെല്ല്. കേരളത്തില്‍ കൃഷിചെയ്യുന്നതിനുവേണ്ടി കൊണ്ടുവന്ന അത്യുത്പാദനശേഷിയുള്ള ഒരു നെല്ലിനമാണ് തൈനാന്‍-3. ഇറക്കുമതി ചെയ്യപ്പെട്ട ഈ നെല്ലിനം വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കുന്നതിനു മുമ്പേ, ഉയര്‍ന്ന ഉത്പാദനക്ഷമതയെ മുന്‍നിര്‍ത്തി നല്ല നെല്ലിനം എന്ന നിലയില്‍ കൃഷിക്കു ശുപാര്‍ശ ചെയ്യപ്പെടുകയായിരുന്നു.

അത്യുത്പാദനശേഷിയുള്ള ഒരിനമായിരുന്നിട്ടുപോലും കര്‍ഷകരില്‍നിന്ന് നല്ല പ്രതികരണമല്ല ഇതിനു ലഭിച്ചത്. മെതിച്ചെടുക്കുന്നതിനുള്ള പ്രയാസമായിരുന്നു ഒരു കാരണം. ഗുണനിലവാരവും വളരെ മോശമായിരുന്നു. അരി പാകം ചെയ്യുമ്പോള്‍ വേഗം വെന്ത് കുഴഞ്ഞുപോകുമായിരുന്നു. അതുകൊണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഇതിന്റെ ചോറ് ഇഷ്ടപ്പെട്ടില്ല. അധികം താമസിയാതെതന്നെ ഈ ഇനത്തെ കര്‍ഷകര്‍ കൈയൊഴിഞ്ഞു.

വിശദമായ പഠനങ്ങള്‍ കൂടാതെയും കര്‍ഷകരുടെ അഭിരുചി മനസ്സിലാക്കാതെയും പുതിയ ഇനങ്ങള്‍ ഇറക്കുന്നതുമൂലം ഉണ്ടാകുന്ന പരാജയത്തിനുദാഹരണമാണ് തൈനാന്‍-3.അത്യുത്പാദനശേഷികൊണ്ടുമാത്രം പുതിയ ഇനങ്ങള്‍ കര്‍ഷകര്‍ സ്വീകരിക്കുകയില്ല എന്നതിന്റെ സൂചന കൂടിയായിരുന്നു ഇത്. പക്ഷേ കൊറിയ, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ ഈ നെല്ലിനത്തിന് നല്ല സ്വീകരണം ലഭിച്ചിരുന്നു.

'തൈനാന്‍ കാലഘട്ടം' എന്നൊരു കാലം ഇന്ത്യന്‍ നെല്‍കൃഷി രംഗത്തുണ്ടായിരുന്നു. ആദ്യമായി വിദേശ നെല്ലിനങ്ങളുടെ ഉയര്‍ന്ന ഉത്പാദനക്ഷമതയെക്കുറിച്ച് ഇന്ത്യന്‍ കര്‍ഷകര്‍ നേരിട്ടു കണ്ടറിഞ്ഞത് തൈനാന്‍-3-യിലൂടെയാണ്.

(ഡോ. ഡി. വിത്സന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%88%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D-3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍