This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേവാങ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേവാങ്ക്

Slow loris

മനുഷ്യക്കുരങ്ങുകളും കുരങ്ങുകളും ഉള്‍ പ്പെടുന്ന പ്രൈമേറ്റ് (Primate) ഗോത്രത്തിലെ ലോറിസിനെ (Lorisinae) കുടുംബത്തില്‍പ്പെടുന്ന സസ്തനി. ശാസ്ത്രനാമം: നിക്ടിസെബസ് കൗകാംങ് (Nycticebus coucang). ലോറിസിനെ ജന്തുകുടുംബത്തിലെ നാല് സ്പീഷീസില്‍ ഏഷ്യയില്‍ കാണപ്പെടുന്ന രണ്ട് സ്പീഷീസാണ് തേവാങ്കും കുട്ടിത്തേവാങ്കും. പൊതുവേ 'ലോറിസ്' എന്നറിയപ്പെടുന്ന തേവാങ്കുകളുടെ കൈകാലുകള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും തലച്ചോറിനും ഘടനയില്‍ മനുഷ്യരുടേതിനോടും കുരങ്ങുകളുടേതിനോടും സാദൃശ്യമുണ്ട്.

മലേഷ്യ, ജാവ, സുമാത്ര, ബോര്‍ണിയൊ എന്നിവിടങ്ങളിലും ഇന്ത്യയില്‍ അസം തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് തേവാങ്കുകള്‍ കാണപ്പെടുന്നത്. ഇവയ്ക്ക് ഉരുണ്ട തലയും വലുപ്പം കൂടിയ വൃത്താകൃതിയിലുള്ള കണ്ണുകളുമാണുള്ളത്. ശരീരത്തിന്

30 സെന്റിമീറ്ററും വാലിന് അഞ്ച് സെന്റിമീറ്ററും നീളമുണ്ട്; 1.2 കി.ഗ്രാം വരെ തൂക്കവും. തലയിലും തോള്‍ഭാഗത്തും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ രോമപാളികള്‍ കാണാം. തലയില്‍ നിന്നു പിന്നിലേക്കു പോകുന്ന തവിട്ടുനിറത്തിലുള്ള രേഖയും കണ്ണിനു ചുറ്റിലുമുള്ള തവിട്ടുവലയങ്ങളും ഇവയുടെ സവിശേഷതകളാണ്. തേവാങ്കുകളുടെ വയറിനും പൃഷ്ഠഭാഗത്തിനും വയ്ക്കോലിന്റെ നിറമായിരിക്കും. ഇവയുടെ മുന്‍-പിന്‍ കാലുകള്‍ക്ക് നീളവ്യത്യാസമുണ്ട്. വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്നതിനാല്‍ തേവാങ്കുകളെ 'സ്ളോ ലോറിസ്' എന്നു വിളിക്കുന്നു. ഓന്തുകള്‍ സഞ്ചരിക്കുന്നതുപോലെയാണ് ഇവ സഞ്ചരിക്കുക. അപൂര്‍വമായി മാത്രമേ ഇവ നിലത്തിറങ്ങി സഞ്ചരിക്കാറുള്ളൂ. പകല്‍സമയം മുഴുവന്‍ കാട്ടിലും വൃക്ഷങ്ങളുടെ വിടവുകളിലും മാളങ്ങളിലും മറ്റും ഉറങ്ങുന്ന ഇവ കാലുകളുപയോഗിച്ച് മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടന്ന് വിശ്രമിക്കുന്നു. രാത്രികാലങ്ങളില്‍ ഇരതേടാനിറങ്ങുന്ന തേവാങ്കുകള്‍ മണത്തറിഞ്ഞാണ് ഇരപിടിക്കുന്നത്. ചെറുജീവികളും പ്രാണികളുമാണ് മുഖ്യ ആഹാരം. പഴവര്‍ഗങ്ങളും മരക്കറയും ഇവ ആഹാരമാക്കാറുണ്ട്. നോ: കുട്ടിത്തേവാങ്ക്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍