This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേള്‍ ഈച്ചകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:47, 7 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തേള്‍ ഈച്ചകള്‍

Scorpion files

മെക്കോപ്ടെറ (Mecoptera-Panorpetta) പ്രാണിഗോത്രത്തില്‍പ്പെടുന്ന ചെറു പ്രാണികള്‍. ശാസ്ത്രനാമം: പനോര്‍പ്പ കമ്യുണിസ് (Panorpa communis). 300 -ഓളം സ്പീഷീസുണ്ട്. ഭൂമുഖത്തെല്ലായിടങ്ങളിലും തേള്‍ ഈച്ചകള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇവയ്ക്ക് പ്രത്യേക സാമ്പത്തിക പ്രാധാന്യമൊന്നും തന്നെയില്ല. തണലും ഈര്‍പ്പവുമുള്ള പ്രദേശങ്ങളിലാണ് തേള്‍ ഈച്ചകള്‍ കാണപ്പെടുന്നത്. ഇന്ത്യയില്‍ ഖാസികുന്നുകളിലും ഹിമാലയത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും തേള്‍ ഈച്ചകളുടെ ഒന്നുരണ്ട് സ്പീഷീസിനെ കണ്ടെത്തിയിട്ടുണ്ട്. ആണ്‍പ്രാണിയുടെ ഉദരാഗ്രത്തില്‍ മുകളിലേക്കു വളഞ്ഞ് തേളുകളുടെ ദംശനാവയവം പോലെയുള്ള അവയവങ്ങള്‍ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് തേള്‍ ഈച്ചകള്‍ എന്നു പേരു ലഭിച്ചത്.

തേള്‍ ഈച്ച

ചെറുതും സാമാന്യം വലുപ്പമുള്ളതുമായ തേള്‍ ഈച്ചകളുണ്ട്. ഇവയില്‍ ചിറകുകളുള്ളവയും ചിറകുകള്‍ ഇല്ലാത്തവയും ഉള്‍പ്പെടും. ധാരാളം ഖണ്ഡങ്ങളോടുകൂടിയ നീണ്ട ശൃംഗികകളും നീണ്ടുമെലിഞ്ഞ കാലുകളുമാണ് ഇവയുടെ സവിശേഷത. ഇവയുടെ ശിരസ്സിന്റെ മുന്‍ഭാഗം വളര്‍ന്ന് അസാധാരണമാംവിധം മുമ്പോട്ടു തളളിനില്ക്കുന്നു. നീണ്ടു പരന്ന മോന്തയായി രൂപാന്തരപ്പെട്ടിരിക്കുന്ന മാക്സിലകളും ലേബിയവുമാണ് മറ്റൊരു പ്രത്യേകത. മോന്തയുടെ അഗ്രഭാഗത്തായാണ് ചര്‍വണമുഖാംഗങ്ങള്‍ സ്ഥിതിചെയ്യുന്നത്. തലയുടെ മുന്‍ഭാഗത്തുനിന്ന് ചുണ്ടുപോലെ താഴേക്കു വളഞ്ഞിരിക്കുന്ന ഭാഗത്തിന്റെ അറ്റത്ത് ചവയ്ക്കുന്നതിനുപകരിക്കുന്ന വദനഭാഗങ്ങള്‍ സ്ഥിതിചെയ്യുന്നു. തേള്‍ ഈച്ചകളുടെ കറുത്തപൊട്ടുകളും അടയാളങ്ങളുമുള്ള ചിറകുകള്‍ ആകര്‍ഷകമാണ്. പ്രാണി സഞ്ചരിക്കുമ്പോള്‍ ഉദരാഗ്രം മുകളിലേക്കു വളഞ്ഞിരിക്കും. ഉദരാഗ്രത്തില്‍ നീണ്ടു കൂര്‍ത്തു വളഞ്ഞ ഒരു ജോഡി കൊടിലുകള്‍പോലെയുള്ള അവയവങ്ങള്‍ ഉണ്ട്. രണ്ട് വലിയ സംയുക്ത നേത്രങ്ങളും മൂന്ന് നേത്രകങ്ങളുമാണ് തേള്‍ ഈച്ചകളുടെ മറ്റൊരു പ്രത്യേകത. തേള്‍ ഈച്ചയുടെ ലാര്‍വ കാറ്റര്‍പില്ലറുകള്‍ക്കു സമാനമാണ്.

തേള്‍ ഈച്ചകള്‍ തറയിലാണ് മുട്ടയിടുന്നത്. മാളങ്ങളില്‍ കഴിഞ്ഞുകൂടുന്ന ലാര്‍വയും പ്രായപൂര്‍ത്തിയെത്തിയ തേള്‍ ഈച്ചകളും ജന്തുക്കളുടെയും പ്രാണികളുടെയും ജൈവാവശിഷ്ടങ്ങള്‍ ഭക്ഷിക്കുന്നു. ചിലയിനം തേള്‍ ഈച്ചകള്‍ നീളം കൂടിയ കാലുകളുടെ സഹായത്താല്‍ പ്രതലങ്ങളില്‍ തുങ്ങിക്കിടക്കുന്നതിനാല്‍ 'ഹാങ്ങിങ് ഫ്ളൈസ്' എന്ന് അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍