This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെര്‍മിസ്റ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:21, 12 മേയ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തെര്‍മിസ്റ്റര്‍

Thermistor

താപനിലയ്ക്കനുസൃതമായി വൈദ്യുത പ്രതിരോധകത്തിന്റെ മൂല്യത്തിന് വ്യതിയാനം വരുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണം. തകിട്, ദണ്ഡ്, വാഷര്‍ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളില്‍ നിര്‍മിക്കാം. ലോഹ (ഉദാ. കോബാള്‍ട്ട്) ഓക്സൈഡുകളുടെ മിശ്രിതം ഉപയോഗിച്ചാണ് തെര്‍മിസ്റ്റര്‍ പരിപഥം തയ്യാറാക്കുന്നത്.
A,B ഇനം സാധാരണ തെര്‍മിസ്റ്ററുകള്‍
തെര്‍മിസ്റ്ററിന്റെ പ്രതിരോധത്തില്‍ വരുത്തേണ്ട മാറ്റത്തെ ആശ്രയിച്ചാണ് ഓക്സൈഡ് മിശ്രിതത്തിന്റെ ചേരുവ നിര്‍ണയിക്കുന്നത്. പരിപഥത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി സൃഷ്ടിക്കുന്ന താപനം, പരിസരോഷ്മാവിലെ വര്‍ധന മുതലായവ തെര്‍മിസ്റ്ററിന്റെ താപനില കൂട്ടാറുണ്ട്. ഈ താപവര്‍ധനയ്ക്ക് വിപരീതാനുപാതത്തില്‍ തെര്‍മിസ്റ്ററിന്റെ പ്രതിരോധം വ്യത്യാസപ്പെടുന്നു. അതായത്, താപനില കൂടുന്ന തോതില്‍ ത്തന്നെ തെര്‍മിസ്റ്ററിന്റെ പ്രതിരോധം കുറയുന്നു.
വൈദ്യുതി ശക്തിമാപന പരിപഥം

താപനില, വാതക പ്രവാഹ നിരക്ക്, കാറ്റിന്റെ പ്രവേഗം, ദ്രാവക പ്രതലത്തിന്റെ ഉയരം, റേഡിയൊ ആവൃത്തിയിലുള്ള വൈദ്യുത ശക്തി തുടങ്ങിയവ തിട്ടപ്പെടുത്തല്‍; വൈദ്യുത റിലേ, വൈദ്യുത മോട്ടോര്‍ തുടങ്ങിയ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിന് സമയ മാന്ദ്യം സൃഷ്ടിക്കല്‍; വൈദ്യുത പരിപഥത്തില്‍ ക്രമാനുഗതമായി ഊര്‍ജോപഭോഗം ഏറുന്നത് തടയല്‍ എന്നിവയ്ക്കാണ് തെര്‍മിസ്റ്ററുകള്‍ പ്രധാനമായും പ്രയോജനപ്പെടുന്നത്. വൈദ്യുത ശക്തി മാപനത്തിന് തെര്‍മിസ്റ്റര്‍ ഉപയോഗിച്ചുള്ള ഒരു സംവിധാനം ചിത്രത്തില്‍ സൂചിപ്പിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍