This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെങ്കാശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെങ്കാശി

തമിഴ്നാട്ടില്‍ തിരുനെല്‍വേലി ജില്ലയിലെ ഒരു താലൂക്കും പട്ടണവും. ഒരു കുടില്‍ വ്യവസായ-വാണിജ്യ കേന്ദ്രമായ തെങ്കാശിയിലെ ജനങ്ങളില്‍ ഏറിയപേരും കാര്‍ഷികവൃത്തിയും കുടില്‍വ്യവസായവും തങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. നെല്ല് ആണ് പ്രധാന വിള. കുറ്റാലം കുന്നുകളില്‍ നിന്നുദ്ഭവിക്കുന്ന ചിറ്റാര്‍ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. താലൂക്കതിര്‍ത്തിയിലുള്ള കുളിരാറ്റി കുന്നുകളില്‍ നിന്നുമുദ്ഭവിക്കുന്ന ജംബുദയാണ് മറ്റൊരു പ്രധാന നദി. ബീഡി തെറുപ്പ്, പായ നെയ്ത്ത്, പനയോല ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയ്ക്കാണ് കുടില്‍ വ്യവസായങ്ങളില്‍ പ്രാമുഖ്യമുള്ളത്. തെങ്കാശിയിലെ കാശി വിശ്വനാഥസ്വാമിക്ഷേത്രം പ്രസിദ്ധമാണ്. കൊല്ലം-വിരുദുനഗര്‍ റെയില്‍പാതയിലെ ഒരു പ്രധാന റെയില്‍വേസ്റ്റേഷനായ തെങ്കാശിയില്‍ നിന്ന് ഉദ്ദേശം 10 കി.മീ. അകലെയാണ് നയന മനോഹരമായ കുറ്റാലം വെള്ളച്ചാട്ടത്തിന്റെ സ്ഥാനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍