This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൃക്കണ്ണപുരം ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൃക്കണ്ണപുരം ക്ഷേത്രം

1. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. ഇടപ്പള്ളി സ്വരൂപത്തിന് ഉണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ അവശേഷിക്കുന്ന ഏകക്ഷേത്രം ഇതാണ്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണന്റേതാണ്. ശ്രീകോവിലിന് കിഴക്കോട്ട് ദര്‍ശനം. ഇവിടെ ദിവസേന രണ്ടുനേരം പൂജ നടത്തി വരുന്നു. അഷ്ടമിരോഹിണി ആഘോഷമാണ് ഇവിടെ ഇപ്പോള്‍ ഉത്സവത്തിന്റെ സ്ഥാനത്ത് അവശേഷിക്കുന്നത്. ഉപദേവതകള്‍ അയ്യപ്പനും ഭഗവതിയും. ഇടപ്പള്ളി സ്വരൂപത്തില്‍ മരണം നടന്നാല്‍ പുലയുള്ള കാലത്തേക്ക് കോവിലകത്തെ കുലദേവതയായ ഗണപതിയെ കൃഷ്ണ ക്ഷേത്രത്തിലേക്കു കൊണ്ടുവരും. പുല തീരുന്നതുവരെ ഗണപതിക്ക് പൂജ നടത്തുന്നത് ഇവിടെ വച്ചാണ്.

2. ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തില്‍ ചെങ്ങന്നൂരിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം. പഴയ കാലത്തെ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ വെണ്മണി ഗ്രാമത്തിന്റെ ക്ഷേത്രമായിരുന്നു ഇത്. പഴയ ക്ഷേത്രം ഇപ്പോള്‍ അവശേഷിക്കുന്നില്ല. ഇടക്കാലത്ത് തകര്‍ന്നുപോയ ആ ക്ഷേത്രത്തിലെ വിഷ്ണുവിഗ്രഹം പുലിക്കടവിലേക്കു പോകുന്ന വഴി മധ്യേയുള്ള ഒരു കുളത്തില്‍ നിന്ന് കിട്ടി. കല്യാണ്‍ മഠം പോറ്റിയുടേതായിരുന്നു ക്ഷേത്രം.

3. നെയ്യാറ്റിന്‍കരയിലെ രാമേശ്വരം ശിവക്ഷേത്രത്തിനടുത്തും തിരുനെല്ലൂര്‍ ശാലയിലും ആലപ്പുഴ പൂഴിക്കുന്നിലും മലപ്പുറം ജില്ലയിലെ തവന്നൂരിനടുത്തും ഓരോ തൃക്കണ്ണപുരം ക്ഷേത്രമുണ്ട്.

(പ്രൊഫ. കെ.എസ്. നാരായണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍