This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുലാവര്‍ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുലാവര്‍ഷം

കേരളത്തില്‍ തുലാം-വൃശ്ചികം (ഒ.-ന.) മാസങ്ങളില്‍ വ.കി. മണ്‍സൂണ്‍ കാറ്റിലൂടെ ലഭിക്കുന്ന മഴ. ചിലപ്പോള്‍ ഇത് ഡി. വരെ നീണ്ടുനില്‍ക്കും. പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം വഴിയും ഉയരം കുറഞ്ഞ മറ്റ് പ്രദേശങ്ങള്‍ മറികടന്നുമാണ് വ.കി. മണ്‍സൂണ്‍ കേരളത്തില്‍ പ്രവേശിച്ച് മഴ പെയ്യിക്കുന്നത്. സംസ്ഥാനത്തിലെ രണ്ടാം മഴക്കാലമാണ് തുലാവര്‍ഷം. ഈ കാലയളവില്‍ തമിഴ്നാട്ടില്‍ വാര്‍ഷിക വര്‍ഷപാതത്തിന്റെ 40 ശ.മാ.-ഉം, കേരളത്തില്‍ 16 ശ.മാ.-ഉം മഴ ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വ.ഭാഗങ്ങളെ അപേക്ഷിച്ച് തെ. ഭാഗങ്ങളിലാണ് തുലാവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്നത്. കേരളത്തിന്റെ വടക്കോട്ടു നീങ്ങുന്തോറും മഴയുടെ അളവ് ക്രമേണ കുറഞ്ഞുവരുന്നു. സാധാരണ ഒ.-ല്‍ 301.7 മി.മീ.-ഉം ന.-ല്‍ 184.6 മി.മീ.-ഉം ആണ് തുലാവര്‍ഷത്തിന്റെ ശ.ശ. തോത്. നേര്യമംഗലത്തിനു വ.മുതല്‍ പുനലൂരിനു തെ.വരെയുള്ള സ്ഥലങ്ങളില്‍ 70 സെ.മീ.-ല്‍ കൂടുതല്‍ മഴ ലഭിക്കുമ്പോള്‍ മലപ്പുറത്തിനു കി.ഉം മധ്യമേഖലയുടെ കി.-ഉം ഭാഗങ്ങളില്‍ പൊതുവേ 60 സെ.മീ.-ല്‍ കൂടുതല്‍ മഴ ലഭിക്കാറുണ്ട്. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. (നേര്യമംഗലം 104 സെ.മീ.) തുലാവര്‍ഷത്തോടനുബന്ധിച്ച് ഇടിമിന്നല്‍ സാധാരണമാണ്. നോ: കേരളം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍