This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുറിന്‍ജ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുറിന്‍ജ

ഠവൌൃശിഴശമ

ചരിത്രപ്രസിദ്ധമായ ഒരു ജര്‍മന്‍ സംസ്ഥാനം. ഹാസ് പര്‍വതത്തിനു തെക്ക് വേറാനദിക്കും സാലിനദിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ സംസ്ഥാനം ജര്‍മന്‍ ഭാഷയില്‍ 'തുറിന്‍ ജെന്‍'എന്നാണറിയപ്പെടുന്നത്. 5-ാം ശ.-ത്തില്‍ ഇവിടെ അധിവസിച്ചിരുന്ന തുറിന്‍ജിയന്‍ എന്ന ജര്‍മന്‍ വംശജരില്‍ നിന്നാണ് ഈ പ്രദേശത്തിന് പ്രസ്തുത നാമം ലഭിച്ചതെന്നു കരുതുന്നു. വിസ്തീര്‍ണം: 16,171 ച.കി.മീ.; തലസ്ഥാനം: എര്‍ഫര്‍ട്ട് (ഋൃളൌൃ). വീമെന്‍ ആണ് മറ്റൊരു പ്രധാന നഗരം.

 5-ാം ശ.-ത്തോടെ ഫ്രാങ്കുകള്‍ തുറിന്‍ജ പ്രദേശം കൈവശപ്പെടുത്തി. മധ്യകാലങ്ങളിലെ ഫ്യൂഡല്‍ കലഹങ്ങളില്‍പ്പെട്ട് ഇവിടം വിവിധ ഫ്യൂഡല്‍ വിഭാഗങ്ങളുടെ അധീനതയില്‍ വര്‍ത്തിച്ചിരുന്നു. 19-ാം ശ.-ത്തില്‍ പ്രഷ്യയുടെ സ്വാധീനത്തിലായിത്തീര്‍ന്ന ഈ പ്രദേശം 1871-ല്‍ ജര്‍മന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. പല തുറിന്‍ജന്‍ സ്റ്റേറ്റുകളായി ഈ പ്രദേശം അക്കാലത്ത് വിഭജിക്കപ്പെട്ടിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം ഇവയെല്ലാം വീണ്ടും ഏകീകരിക്കപ്പെട്ട് തുറിന്‍ജ പ്രവിശ്യ എന്ന നിലയില്‍ വെയ്മര്‍ റിപ്പബ്ളിക്കിന്റെ ഭാഗമായി മാറി. രണ്ടാം ലോകയുദ്ധത്തില്‍ യു.എസ്. സേന 1945-ല്‍ ഈ പ്രദേശത്തെ റഷ്യക്കു കൈമാറി. യുദ്ധാനന്തരം 1949-ല്‍ തുറിന്‍ജ കിഴക്കന്‍ ജര്‍മനിയിലെ അഞ്ച് ഘടകസംസ്ഥാനങ്ങളില്‍ ഒന്നായിത്തീര്‍ന്നു. 1952-ല്‍ ഈ സംസ്ഥാന വിഭജനം ഇല്ലാതായി. തുറിന്‍ജയെ സമീപ ജില്ലകളിലായി വിഭജിച്ചുചേര്‍ത്തു. പിന്നീട് ഏകീകൃത ജര്‍മനിയിലെ (1990) ഒരു സംസ്ഥാനമായി തുറിന്‍ജ പുനഃസംഘടിപ്പിക്കപ്പെട്ടു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍