This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുമ്പമണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുമ്പമണ്‍

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ താലൂക്കിലെ പന്തളം ബ്ലോക്കില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത്. മധ്യ തിരുവിതാംകൂറിലെ ഒരു പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായിരുന്ന തുമ്പമണ്‍ മുമ്പ് പാണ്ടിനാടുമായി നേരിട്ട് വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. കരിമ്പ് സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടെ നെല്ല്, പഞ്ഞപ്പുല്ല്, എള്ള്, ചാമ തുടങ്ങിയ വിളകളും കൃഷി ചെയ്തിരുന്നു. വിസ്തൃതി: 7.84 ച.കി.മീ.; വാര്‍ഡുകളുടെ എണ്ണം: 10. പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, പോസ്റ്റ് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം, സ്കൂളുകള്‍, ഗ്രന്ഥശാലകള്‍, സര്‍വീസ് സഹകരണ ബാങ്ക്, സഹകരണസംഘങ്ങള്‍ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളാണ്.

തുമ്പച്ചെടി സമൃദ്ധമായി വളര്‍ന്നിരുന്ന പ്രദേശമായതിനാലാണ് സ്ഥലനാമം 'തുമ്പമണ്‍' ആയതെന്ന് ഭാഷാപണ്ഡിതന്മാര്‍ വാദിക്കുമ്പോള്‍ പന്തളം, ചെന്നീര്‍ക്കര നാട്ടുരാജ്യങ്ങളുടെ 'അതിര്' അഥവാ 'തുമ്പ്' ആയി വര്‍ത്തിച്ചിരുന്ന സ്ഥലമാണ് 'തുമ്പമണ്‍' ആയതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ചേര-ചോള യുദ്ധകാലത്ത് (1150) പന്തളം രാജ്യത്തിന്റെ അതിര്‍ത്തിയായി വര്‍ത്തിച്ചിരുന്ന തുമ്പമണില്‍ രാജാവ് ഒരു സൈനികത്താവളം സ്ഥാപിച്ചിരുന്നു. തദ്ദേശീയരില്‍ ഭൂരിഭാഗവും ക്രിസ്തുമതവിശ്വാസികളായതിനാല്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്ക്കുന്ന കലകളായ മാര്‍ഗംകളി, പരിചമുട്ടുകളി, റബാന്‍പാട്ട് എന്നീ കലാരൂപങ്ങള്‍ മുമ്പ് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. സ്വാതന്ത്യ്ര സമര സേനാനിയും കവിയുമായിരുന്ന പന്തളം കെ.പി.രാമന്‍പിള്ള, നടന്‍ തുമ്പമണ്‍ പദ്മനാഭന്‍കുട്ടി, പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോര്‍ജ് തുടങ്ങിയവര്‍ തുമ്പമണ്‍ സ്വദേശികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍