This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തുടം

ഒരു അളവുപാത്രം. അര്‍ധവൃത്താകാരത്തിലുള്ള കുഴിഞ്ഞ പാത്രവും വശത്ത് ഉയര്‍ന്നു നില്ക്കുന്ന കൈപിടിയുമാണ് ഇതിന്റെ ഭാഗങ്ങള്‍. ദ്രാവകങ്ങള്‍ അളക്കുന്നതിനാണ് ഇതുപയോഗിച്ചു വരുന്നത്. തികച്ചും കേരളീയമായ ഒരളവുപാത്രമാണ് ഇത്. ലോഹനിര്‍മിതമായ തുടത്തില്‍ ഏകദേശം 80 മി.ലിറ്റര്‍ ദ്രാവകമാണ് കൊള്ളുക. നാലു തുടം കൂടുന്ന അളവാണ് നാഴി. അടുത്ത കാലം വരെ തുടവും നാഴിയും കേരളത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ തുടത്തിന് കുഴിയല്‍ എന്നും പേരുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍