This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തില്ലൈസ്ഥാനം രേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തില്ലൈസ്ഥാനം രേഖ

തമിഴ്നാട്ടിലെ തില്ലൈസ്ഥാനം ക്ഷേത്രത്തിലുള്ള ഒരു ചരിത്രരേഖ. കേരള ചരിത്ര രചനയ്ക്കു സഹായകമായ അകേരളീയമായ ശാസനമാണ് ഇത്. ചോള സാമ്രാജ്യത്തിലെ പടനായകന്മാരില്‍ ഒരാളായ വിക്കി അണ്ണന്റെ ഭാര്യ കദംബമഹാദേവി തിരുനെയ്ത്താനം (തില്ലൈസ്ഥാനം) മഹാക്ഷേത്രത്തിന് കെടാവിളക്കിനായി 100 ആടുകളെ സംഭാവന ചെയ്യുന്നതായി ക്ഷേത്രത്തില്‍ ശിലാലിഖിതമുണ്ട്. കണ്ടന്‍ രാജകേസരി വര്‍മനും കോതാണു രവിയും ചേര്‍ന്ന് വിക്കി അണ്ണന് സ്ഥാനമാനങ്ങള്‍ നല്കിയതായി പറയുന്നു. ശെമ്പിയന്‍ തമിഴവേള്‍ (തമിഴ് ചോള സാമന്തന്‍) എന്ന പദവിയും പദവിക്കൊത്ത 'തിവിയും ചമരൈയും ചിവികൈയും തിമിലയും കോയിലും പോനകവും കാളവും കിളിറ്റുനിരൈയും' നല്കപ്പെട്ടുവത്രെ. കണ്ടന്‍ രാജകേസരിവര്‍മന്‍, ആദിത്യ ചോളനാണ് (807-907). കോതാണു രവി കേരളപ്പെരുമാളായിരുന്നു. ആദിത്യ ചോളന്റെ സമകാലികനായ താണുരവിയുടെ കാലം നിര്‍ണയിക്കാന്‍ ഈ ലിഖിതം സഹായകമാകുന്നു. ചേര രാജാവായ താണു രവിയുടെ സ്ഥാനം ചോള ചക്രവര്‍ത്തിക്കു താഴെ ആയിരുന്നു എന്നു കരുതാം. കേരളപ്പെരുമാള്‍ ആകുംമുമ്പ് താണു രവി കൊങ്ങുനാടിന്റെ ഭരണാധികാരി ആയിരുന്നുവെന്നും അപ്പോഴാണ് വിക്കി അണ്ണന് സ്ഥാനമാനാദി നല്കിയതെന്നും വരാം.

(കെ. ശിവശങ്കരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍