This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവാണിയൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവാണിയൂര്‍

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കിലെ വടവുകോട് പുത്തന്‍കുരിശ് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്ത്. തിരുവാണിയൂര്‍, പുത്തന്‍കുരിശ് എന്നീ വില്ലേജുകളും 10 വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് ഏകദേശം 21.91 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്തുകള്‍; കി.മണീട് പഞ്ചായത്ത്. ജൈനരെ ആട്ടിയോടിച്ച ബ്രാഹ്മണര്‍ ഇവിടത്തെ ജൈനക്ഷേത്രത്തെ ശിവക്ഷേത്രമാക്കി മാറ്റിയെന്നാണ് ചരിത്രമതം. ജൈനരുടെ ദേവസങ്കല്പമാണ് മാണിക്കന്‍. മാണിക്കന്റെ ഊര് മാണിയൂരും ബഹുമാനസൂചകമായി തിരുമാണിയൂരും കാലക്രമേണ തിരുവാണിയൂരുമായി മാറി എന്നാണ് വിശ്വാസം.

ഒരു പരമ്പരാഗത കാര്‍ഷിക ഗ്രാമമായിരുന്ന തിരുവാണിയൂരില്‍ മുമ്പ് നെല്ല് സമൃദ്ധിയായി വിളഞ്ഞിരുന്നു. ഇപ്പോഴും തിരുവാണിയൂരിന്റെ കാര്‍ഷികപ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല. നെല്ലും തെങ്ങുമാണ് പ്രധാന വിളകള്‍. പെരിയാര്‍വാലി ഇറിഗേഷന്‍ പദ്ധതി പഞ്ചായത്തില്‍ കൃഷിക്കാവശ്യമായ ജലം പ്രദാനം ചെയ്യുന്നു. മൃഗപരിപാലനവും ഇവിടെ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെയുണ്ട്. സ്കൂളുകള്‍, പ്രാഥമികാരോഗ്യകേന്ദ്രം, ഗ്രന്ഥശാലകള്‍, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, സഹകരണസംഘം തുടങ്ങിയവ ഇവിടത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍