This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുവള്ളുവര്‍ കോട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുവള്ളുവര്‍ കോട്ടം

തിരുവള്ളുവരുടെ ഓര്‍മ്മയ്ക്കായി കെട്ടപ്പെട്ട സ്മാരക മന്ദിരം. 'ദ്രാവിഡവേദം' എന്ന് കരുതപ്പെടുന്ന വിശ്വപ്രശസ്തമായ തിരുക്കുറള്‍ രചിച്ച മഹായോഗിയാണ് തിരുവള്ളുവര്‍. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് തിരുവള്ളുവര്‍ തിരുക്കുറള്‍ രചിച്ചത്. ചെന്നൈയിലെ മയിലാപ്പൂര്‍ എന്ന സ്ഥലത്ത് അദ്ദേഹം താമസിച്ചിരുന്നു.

ചെന്നൈയില്‍ നുങ്കംബാക്കം എന്ന സ്ഥലത്താണ് 'വള്ളുവര്‍കോട്ടം' സ്ഥിതിചെയ്യുന്നത്. ആധുനിക രീതിയോടു കൂടിയതും വളരെ ആകര്‍ഷകവുമായ ഈ മന്ദിരം 1976-ല്‍ നിര്‍മിക്കപ്പെട്ടു. ഏകദേശം 4000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്നതരത്തിലുള്ള ഒരു ഓഡിറ്റോറിയം ഇതിനകത്തുണ്ട്. തിരുവാരൂര്‍ ക്ഷേത്രത്തിലെ രഥത്തിന്റെ തനിപകര്‍പ്പായ ഒരു മാതൃക ഇവിടെ കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്നു. 133 അധികാരങ്ങളുള്ള തിരുക്കുറളിലെ ഓരോ കുറളും കോട്ടയ്ക്കുള്ളിലെ മണ്ഡപത്തിനു ചുറ്റുമുള്ള ഓരോ തൂണിലും ആലേഖനം ചെയ്തിട്ടുണ്ട്.

വള്ളുവര്‍ കോട്ടത്തിന്റെ ഘടനയും കൊത്തുപണികളും രാജകീയ പ്രൗഢിയുള്ളതാണ്. വളരെ ആകര്‍ഷകമായ ഒരു ദൃശ്യമാണ് ഇത് കാഴ്ചവയ്ക്കുന്നത്.

(ഡോ. എ. രാധാമണിയമ്മ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍