This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമലേശ്, കെ.വി. (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമലേശ്, കെ.വി. (1940 - )

കന്നഡ സാഹിത്യകാരന്‍. 1940 സെപ്. 12-ന് കേരളത്തിലെ കാസര്‍ ഗോഡ് ജില്ലയിലുള്ള കരട്ക എന്ന സ്ഥലത്തു ജനിച്ചു. മാതൃഭാഷ കന്നഡയാണ്. എം.എ. (ഇംഗ്ലീഷ്, ലിങ്ഗ്വിസ്റ്റിക്സ്), പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. ഹൈദരബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാങ്വേജസ് എന്ന സ്ഥാപനത്തില്‍ റീഡര്‍ ആയി ജോലി നോക്കി. കവിത, നോവല്‍, ചെറുകഥ എന്നീ വിഭാഗങ്ങളിലായി അനേകം കൃതികള്‍ രചിച്ചു. വഡ്ഡാര, മഹാപ്രസ്ഥാന (1971), മുഖാമുഖി (1978-കവിത.) അനേക, അരോപ (നോവല്‍); നായകമറ്റു ഇതരരു (ചെറുകഥ) എന്നിവയാണ് പ്രധാന കൃതികള്‍. കവിതകളില്‍ അനുഭവത്തെ നിന്ദാസ്തുതി രൂപത്തിലും സൂക്ഷ്മമായും പരിഹാസപരമായും അസംബന്ധഛായയോടുകൂടിയും അന്വേഷിച്ചറിയുന്നതിനുള്ള യത്നം നടത്തിയിരിക്കുന്നതു കാണാം. ശില്പചാതുരിയില്‍ മികച്ചവയാണ് കവിതകള്‍. തിരുമലേശിന് 1980-ലെ കുമാരനാശാന്‍ പ്രൈസ് ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍