This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുമലറാവു മോസിലകന്തി (1901 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിരുമലറാവു മോസിലകന്തി (1901 - 70)

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി. ആന്ധ്രപ്രദേശിലെ കാക്കിനാടയില്‍ 1901 ജനു. 29-ന് ജനിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനം രാജ്യവ്യാപകമായി ശക്തിപ്രാപിച്ച 1920-കളില്‍ തിരു മലറാവു പഠനം ഉപേക്ഷിച്ചുകൊണ്ട് ബഹുജനസമരത്തില്‍ പങ്കാളിയായി. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ച കോണ്‍ഗ്രസ്സിന്റെ നയങ്ങളെ ആവേശപൂര്‍വം സ്വീകരിച്ച തിരുമലറാവു 1921-25 കാലയളവില്‍ ഗോദാവരി ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. 1921-ലെ കാക്കിനാട കോണ്‍ഗ്രസ് സമ്മേളനം വിജയമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹത്തിന്റെ മികച്ച സംഘടനാ ശക്തിയായിരുന്നു. ഉപ്പ് സത്യഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന്റെ പേരില്‍ ഇദ്ദേഹത്തിനു ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു. അക്രമരാഹിത്യ മാര്‍ഗത്തിലൂടെ പൂര്‍ണസ്വാതന്ത്ര്യം നേടാം എന്നു വിശ്വസിച്ച തിരുമലറാവു, ഹരിജനങ്ങളുടെ ഉന്നമനത്തിനും ഖാദിയുടെ പ്രചാരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച തികഞ്ഞ ഒരു ഗാന്ധിയനായിരുന്നു. സ്വാതന്ത്യ്രാനന്തരം ഇദ്ദേഹം നെഹ്റു മന്ത്രിസഭയില്‍ ഭക്ഷ്യ സഹമന്ത്രിയായിരുന്നു. 1970-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍