This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: തിരുത ഏൃല്യ ങൌഹഹല ഒരിനം വളര്‍ത്തുമത്സ്യം. പെഴ്സിഫോമെസ് (ജലൃരശളീൃാല...)
അടുത്ത വ്യത്യാസം →

06:53, 6 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുത

ഏൃല്യ ങൌഹഹല

ഒരിനം വളര്‍ത്തുമത്സ്യം. പെഴ്സിഫോമെസ് (ജലൃരശളീൃാല) മത്സ്യഗോത്രത്തിലെ മുജിലിഡേ (ങൌഴശഹശറമല) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ. മുജില്‍ സെഫാലസ് (ങൌഴശഹ രലുവമഹൌ). ശ്രീലങ്ക, പാകിസ്താന്‍, വിയറ്റ്നാം, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, ആസ്റ്റ്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തിരുതമത്സ്യങ്ങളെ വളര്‍ത്തുന്നത്.

 തിരുത മത്സ്യത്തിന് സു. 90 സെ.മീ. നീളമുണ്ടായിരിക്കും; ഏഴ് കി.ഗ്രാം വരെ തൂക്കവും. ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങള്‍ അധികം പരന്നതല്ല. തല പരന്നതും മാംസളവുമാണ്, മുതുകു ഭാഗത്തിന് ചാരനിറമായിരിക്കും. അതിനാലാണ് ഇവയ്ക്ക് 'ഗ്രേ മുള്ളറ്റ്' എന്ന പേരു ലഭിച്ചത്. ഉദരഭാഗത്തിന് വെള്ളിനിറമായിരിക്കും. വലുപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കണ്‍പോളകളും തിരുതയുടെ സവിശേഷതകളാണ്. രണ്ട് ഭുജപത്രങ്ങളുമുണ്ട്. ഭുജപത്രങ്ങള്‍ക്ക് നീലകലര്‍ന്ന കറുപ്പുനിറമാണ്. ആദ്യത്തെ ഭുജപത്രത്തില്‍ ഉള്ള നാല് കൂര്‍ത്ത മുള്ളുകള്‍ മുള്ളറ്റുകളുടെ പൊതുലക്ഷണമാണ്. തിരുതയുടെ രണ്ടാമത്തെ ഭുജപത്രത്തില്‍ ഒമ്പത് മുള്ളു(ൃമ്യ)കള്‍ ഉണ്ടായിരിക്കും. ഭുജപത്രത്തിന്റെ അടിഭാഗത്തായി കാണുന്ന കറുപ്പും നീലയും കലര്‍ന്ന വലിയൊരു അടയാളവും വാലിനറ്റത്തായുള്ള കറുത്ത അടയാളവും തിരുതയുടെ മാത്രം പ്രത്യേകതയാണ്. ഇവയുടെ രണ്ടു പൃഷ്ഠ പത്രങ്ങള്‍ക്കും ചാരനിറമാണ്. 
 തിരുത ജലാശയങ്ങള്‍ക്കടിത്തട്ടിലും കരയോടടുത്ത ആഴം കുറഞ്ഞ പ്രദേശങ്ങളിലുമാണ് ഇര തേടുന്നത്. ജലാശയത്തിനടിത്തട്ടില്‍ ഇരതേടുന്നതിനാല്‍ ഇത്തരം മത്സ്യങ്ങളുടെ ആമാശയത്തില്‍ ധാരാളം ചേറും ചെളിയും കടന്നുകൂടുക പതിവാണ്. കാലവര്‍ഷക്കാലത്ത് ധാരാളം എക്കല്‍ അടിഞ്ഞുകൂടുമ്പോള്‍ ഇവ കൂട്ടം കൂട്ടമായി നദീമുഖങ്ങളിലും കായലുകളിലും ഇരതേടാനെത്തുന്നു. തിരുത മത്സ്യം ഒരു സസ്യഭുക്കായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഇവ ജന്തുപ്ളവങ്ങളെ ആഹാരമാക്കാറുണ്ട്. 
 കേരളത്തില്‍ ഞാറയ്ക്കല്‍, മാലിപ്പുറം എന്നീ മത്സ്യകൃഷിയിടങ്ങളില്‍ വളര്‍ത്തുന്ന ഇനമാണ് തിരുത. ഇവ വളരെ വേഗത്തില്‍ വളരും. ഇവയുടെ വളര്‍ച്ചയേയും വളര്‍ച്ചാനിരക്കിനേയും കുറിച്ച് വളരെയേറെ പഠനങ്ങള്‍ ഇന്ത്യയിലും വിദേശങ്ങളിലും നടന്നിട്ടുണ്ട്. 
 രണ്ടുവര്‍ഷം പ്രായമായതിനുശേഷമേ തിരുത മത്സ്യങ്ങള്‍ക്ക് പ്രജനനശേഷി കൈവരുന്നുള്ളൂ. ശുദ്ധജലാശയങ്ങളില്‍ ഇവ പ്രജനനം നടത്തുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ന. മുതല്‍ ഫെ. വരെയുള്ള മാസക്കാലങ്ങളില്‍ ലവണാംശം കൂടിയ ആഴക്കടലിലാണ് ഇവ മുട്ടയിട്ടു പ്രജനനം നടത്തുന്നതെന്നു കരുതപ്പെടുന്നു. കെട്ടിക്കിടക്കുന്ന ലവണജലത്തില്‍ തിരുതകള്‍ മുട്ടയിടാറില്ല. പലപ്പോഴും ഹോര്‍മോണ്‍ കുത്തിവയ്പുകള്‍ നടത്തി ഇവയെ മുട്ടയിടീക്കാനും അവയില്‍ നിന്ന് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനും കഴിയുന്നുണ്ടെങ്കിലും ഇതുവരെ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാനായിട്ടില്ല. മുട്ടയില്‍നിന്നു വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ലവണാംശത്തിന്റേയും പ്രകൃതിയില്‍ നിന്നും ലഭിക്കേണ്ട ആഹാരത്തിന്റേയും അഭാവംമൂലം ചത്തുപോവുകയാണ് പതിവ്.
 തിരുത മത്സ്യത്തിന്റെ മുട്ടകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കും. ഇവ വലുപ്പം കുറഞ്ഞതും 0.9 മി.മീ. മാത്രം വ്യാസമുള്ളവയുമാണ്. ജലത്തിന്റെ താപനിലയനുസരിച്ച് മുട്ടകള്‍ വിരിയാന്‍ 48 മുതല്‍ 64 വരെ മണിക്കുര്‍ സമയം ആവശ്യമാണ്. സമുദ്രജലത്തില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ലവണാംശം കുറഞ്ഞ കായലുകളിലേക്കും നദീമുഖങ്ങളിലേക്കും ഇരതേടിപ്പോവുക പതിവാണ്.
 തിരുത ഒരു ഉത്തമ വളര്‍ത്തുമത്സ്യമാണ്. വളരെ വേഗത്തിലുള്ള വളര്‍ച്ച, സസ്യാഹാരരീതി, മറ്റു മത്സ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കാനുള്ള കഴിവ്, രുചിയേറിയ ദശ എന്നീ സവിശേഷതകളാണ് ഇവയെ ഒരു നല്ല വളര്‍ത്തുമത്സ്യമെന്ന നിലയില്‍ മുന്‍നിരയിലാക്കുന്നത്. കടലോരങ്ങളിലെ ലവണ ജലതടാകത്തില്‍ വളരുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തി ശുദ്ധജലാശയങ്ങളിലും വളര്‍ത്തുന്നുണ്ട്. തമിഴ്നാട്ടില്‍ കടല്‍ത്തീരങ്ങളില്‍ നിന്നു ശേഖരിക്കുന്ന തിരുതക്കുഞ്ഞുങ്ങളെ ശുദ്ധജലവുമായി പൊരുത്തപ്പെടുത്തിയശേഷം ഉള്‍നാടന്‍ ശുദ്ധജലാശയങ്ങളില്‍ വളര്‍ത്തുന്നു. പശ്ചിമബംഗാളില്‍ ലവണജല തടാകങ്ങളിലും നെല്‍വയലുകളിലും തിരുത മത്സ്യം കൃഷി ചെയ്യുക പതിവാണ്. ലവണജലാശയങ്ങളില്‍ കരിമീന്‍, കണമ്പ്, പൂമീന്‍ എന്നിവയോടൊപ്പവും ശുദ്ധജലാശയങ്ങളില്‍ കാര്‍പ്പു മത്സ്യങ്ങളോടൊപ്പവും തിരുത മത്സ്യത്തെ വളര്‍ത്തുന്നു. 
 ഫിലിപ്പീന്‍സില്‍ കടലോരമാണ് ഇതിന്റെ പ്രധാന വളര്‍ത്തു കേന്ദ്രം. ഇവ കുളങ്ങളില്‍ മുട്ടയിട്ടു പ്രജനനം നടത്താറില്ല. അതിനാല്‍ ഓരോ വര്‍ഷവും സമുദ്രജലത്തില്‍ നിന്ന് കുഞ്ഞുങ്ങളെ ശേഖരിച്ച് വളര്‍ത്തുകുളങ്ങളില്‍ വിടേണ്ടതായി വരുന്നു. ഡി. മുതല്‍ മാര്‍ച്ച് വരെയുള്ള മാസക്കാലങ്ങളിലാണ് കുഞ്ഞുങ്ങളെ ധാരാളമായി ലഭിക്കുന്നത്. 2.5-3.5 സെ.മീ. വരെ നീളമുള്ള കുഞ്ഞുങ്ങളെ ദൂരദേശങ്ങളിലേക്കു കയറ്റി അയയ്ക്കുക സാധാരണമാണ്. ഈ പ്രായത്തിലാണ് ഇവയ്ക്ക് ശുദ്ധജലവുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ കഴിയുന്നത്. തിരുതയുടെ ദേശാടനത്തെക്കുറിച്ച് ഇന്നും ഗവേഷണങ്ങള്‍ നടന്നുവരുന്നു.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍