This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയോഫെനസ്, വിശുദ്ധ (? - 817)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയോഫെനസ്, വിശുദ്ധ (? - 817)

ബൈസാന്തിയന്‍ (പൗരസ്ത്യ റോമാസാമ്രാജ്യം) സന്ന്യാസിയും ചരിത്രകാരനും. കോണ്‍സ്റ്റാന്റിനോപ്പിളിലായിരുന്നു ജനനം. വിവാഹിതനായെങ്കിലും വളരെ വൈകാതെ സന്ന്യാസം സ്വീകരിച്ചു. സിഗ്രൈനിലും കാലൊനിമൊസ് ദ്വീപിലും സന്ന്യാസാശ്രമങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. ലിയൊ V ചക്രവര്‍ത്തിയുടെ വിഗ്രഹഭഞ്ജക നയത്തെ എതിര്‍ത്തതിനാല്‍ ചക്രവര്‍ത്തി ഇദ്ദേഹത്തെ തടവിലാക്കുകയും പിന്നീട് സമൊത്രേസ് ദ്വീപിലേക്കുനാടുകടത്തുകയും ചെയ്തു.

തിയോഫെനസ് രചിച്ച ക്രോണൊഗ്രാഫിയ (Chronographia) എന്ന കൃതി പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ചില പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ആധികാരിക ചരിത്രരേഖയായി കണക്കാക്കപ്പെടുന്നു. കാലക്രമമനുസരിച്ച് ചരിത്രവസ്തുതകള്‍ ആഖ്യാനം ചെയ്ത ഈ കൃതിയില്‍ ബൈസാന്തിയന്‍ ഭരണാധികാരികള്‍, പേര്‍ഷ്യന്‍ രാജാക്കന്മാര്‍, മുസ്ലീം ഖലീഫമാര്‍, ക്രൈസ്തവ മതമേധാവികള്‍ തുടങ്ങിയവരുടെ പട്ടികകളും നല്കിയിട്ടുണ്ട്. മാര്‍പാപ്പയുടെ ഔദ്യോഗിക ലൈബ്രേറിയനായിരുന്ന അനാസ്റ്റാസിയസ് ഈ കൃതി ലത്തീനിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി.

817 മാ. 12-ന് തിയോഫെനസ് അന്തരിച്ചു. പില്ക്കാലത്ത് ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍