This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയഡോര്‍ കക (1818 - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിയഡോര്‍ II (1818 - 68)

Theodore II

എത്യോപ്യന്‍ ചക്രവര്‍ത്തി (1855-68). വ. പടിഞ്ഞാറന്‍ എത്യോപ്യയില്‍ 1818-ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം കാസ്സ എന്നായിരുന്നു. കൊള്ളക്കാരുടെ തലവനായി ജീവിതമാരംഭിച്ച ഇദ്ദേഹം പിന്നീട് ഗോജാം, അംഹാര, ബിഗംഡീര്‍ എന്നീ രാജ്യങ്ങള്‍ പിടിച്ചെടുക്കുകയും 1855-ല്‍ ക്രൈസ്തവ മതാധികാരികളുടെ (എത്യോപ്യന്‍ ചര്‍ച്ച്) പിന്തുണയോടെ ചക്രവര്‍ത്തിയായി അവരോധിതനാവുകയും ചെയ്തു. ചക്രവര്‍ത്തി എന്ന നിലയില്‍ രാജ്യത്തെ ആധുനീകരിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഇദ്ദേഹം സ്വീകരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി യൂറോപ്പില്‍ നിന്ന് വിദഗ്ധ സഹായം തേടുകയും രാജ്യത്ത് നിലനിന്ന അടിമ സമ്പ്രദായം നിര്‍ത്തലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഗോത്രത്തലവന്മാരുമായുള്ള നിരന്തര യുദ്ധങ്ങള്‍ ഭരണത്തിന്റെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചു.

രാജ്യത്തെ ബ്രിട്ടിഷ് പ്രതിനിധിയെയും മറ്റു ബ്രിട്ടീഷുകാരെയും തടങ്കലില്‍വച്ച നടപടിയെത്തുടര്‍ന്ന് അവരെ മോചിപ്പിക്കാനെത്തിയ ബ്രിട്ടിഷ് സേന തിയഡോറിന്റെ താവളം വളഞ്ഞതോടെ 1868-ല്‍ ഇദ്ദേഹം ആത്മഹത്യ ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍