This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിന്‍സൂകിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിന്‍സൂകിയ

Tinsukia

അസം സംസ്ഥാനത്തിന്റെ കിഴക്കരികിലുള്ള ഒരു ജില്ല. ജില്ലാ ആസ്ഥാനത്തിനും ഇതേ പേരു തന്നെയാണ്. 1971 ന. വരെ ലഖിം പൂര്‍ ജില്ലയുടേയും തുടര്‍ന്ന് ദിബ്രഗഢ് ജില്ലയുടേയും ഭാഗമായി രുന്ന തിന്‍സൂകിയ പ്രദേശം വേര്‍തിരിക്കപ്പെട്ടാണ് ഇപ്പോഴത്തെ ജില്ല രൂപംകൊണ്ടത്. ജില്ലയുടെ വിസ്തീര്‍ണം: 3790 ച.കി.മീ.; ജനസംഖ്യ: 11,50,146(2001); അതിരുകള്‍: വ., വ.പ.ബ്രഹ്മപുത്രാനദി, വ.കി., തെ.കി.അരുണാചല്‍ പ്രദേശ്, പ.ദിബ്രൂഗഢ് ജില്ല.

ബ്രഹ്മപുത്രാ നദീതടത്തില്‍ വ്യാപിച്ചു കിടക്കുന്ന തിന്‍സൂകിയ ഭൂരിഭാഗവും കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പൊതുവേ നിരന്ന ഭൂപ്രകൃതിയുള്ള ജില്ലയുടെ വ.ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബ്ളൂ ഹില്‍സില്‍ നിബിഡമായ നിത്യഹരിത വനങ്ങള്‍ കാണാം. ധാരാളം ചെറുനദികള്‍ ജില്ലയിലൂടെ ഒഴുകുന്നുണ്ടെങ്കിലും ജലസ്രോതസ്സ് എന്ന നിലയില്‍ പ്രഥമസ്ഥാനം ബ്രഹ്മപുത്രയ്ക്കാണ്. കൃഷി, കന്നുകാലിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയാണ് ജില്ലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗങ്ങള്‍. പ്രധാനവിളയായ നെല്ലിനു പുറമേ ചോളം, ഗോതമ്പ്, വിവിധയിനം ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയവയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.

അനേകം ചെറുകിട-കൈത്തറി വ്യവസായങ്ങള്‍ തിന്‍സൂകി യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ എണ്ണഖനി യായ ഡിഗ്ബോയ് (ദിഗ്ബോയ്) തിന്‍സൂകിയയിലാണ്. ജില്ലയിലെ പ്രധാന ഗതാഗതവാണിജ്യകേന്ദ്രവും തിന്‍സൂകിയ

പട്ടണം തന്നെ. ജില്ലയില്‍ നിന്നും വിപണനം ചെയ്യുന്ന ഉത്പന്നങ്ങളില്‍ അസംസ്കൃതഎണ്ണ, കല്‍ക്കരി, പ്രകൃതിവാതകം, പ്ളൈവുഡ് തുടങ്ങിയവയ്ക്കാണ് പ്രാമുഖ്യം. 146 കി.മീ. ദേശീയപാതയുള്‍പ്പെടെ ജില്ലയില്‍ സു.1158 കി.മീ. ദൈര്‍ഘ്യത്തില്‍ റോഡുകളുണ്ട്.

അസമീസ് ആണ് തിന്‍സൂകിയ ജില്ലയിലെ മുഖ്യ വ്യവഹാര ഭാഷ. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളിം എന്നീ പ്രമുഖ മതക്കാര്‍ക്കൊപ്പം സിക്ക്-ബൗദ്ധ-ജൈന മതവിഭാഗങ്ങളും ഇവിടെ നിവസിക്കുന്നു. 2001-ലെ സെന്‍സസ് പ്രകാരം ജില്ലയിലെ സാക്ഷരത 60 ശ.മാ.- ത്തിലേറെയാണ്. ഡിഗ്ബോയ്, തിന്‍സൂകിയ, മാര്‍ഗറീറ്റ് എന്നീ കോളജുകള്‍ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍