This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിടപ്പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:39, 1 ജൂലൈ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിടപ്പള്ളി

ക്ഷേത്രത്തിലെ അടുക്കള. ഇത് തടപ്പള്ളി, മടപ്പള്ളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ഷേത്രനിവേദ്യങ്ങളായ ഉണക്കലരിച്ചോറ്, പലതരം പായസങ്ങള്‍, അപ്പം, അട തുടങ്ങിയവ ഉണ്ടാക്കുന്നത് ഇവിടെ വച്ചാണ്. ചുറ്റമ്പലത്തിന്റെ തെക്കേക്കെട്ടില്‍ കിഴക്കേ പകുതിയാണ് സാധാരണ തിടപ്പള്ളിയായി രൂപാന്തരപ്പെടുത്തുക. ഇതിനായി ആ ഭാഗം കെട്ടിയടച്ച് അടുപ്പ് സ്ഥാപിക്കും. ചുറ്റമ്പലത്തിന്റെ വടക്കുകിഴക്കേ മൂലയിലുള്ള കിണറ്റില്‍ നിന്നാണ് തിടപ്പള്ളിയിലേക്ക് വെള്ളമെടുക്കുക. തിടപ്പള്ളിയില്‍ നിന്ന് തയ്യാറാക്കിയ നിവേദ്യം ശ്രീകോവിലിലേക്ക് പകര്‍ന്നുകൊണ്ടു പോകുന്ന വഴിയില്‍ ആരും നില്ക്കാന്‍ പാടില്ല എന്ന വിശ്വാസവും നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍