This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലീസപത്രാദിവടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:24, 4 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താലീസപത്രാദിവടകം

ഗുളികരൂപത്തില്‍ തയ്യാറാക്കുന്ന ഒരു ആയുര്‍വേദ ഔഷധം. വാത കഫ പ്രധാനമായ ഗ്രഹണിക്കും ഛര്‍ദി, നെഞ്ചുവേദന, പുറം വേദന, ജ്വരം, ശോഥം, അര്‍ശസ്, പീനസം, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കും താലീസപത്രാദിവടകം നിര്‍ദേശിക്കാറുണ്ട്.

താലീസപത്രം, അത്തിതിപ്പലി, കുരുമുളക് ഇവ 60 ഗ്രാം വീതം; തിപ്പലി, കാട്ടുതിപ്പലിവേര് ഇവ 120 ഗ്രാം വീതം; ചുക്ക് 180 ഗ്രാം, ഏലത്തരി, ഇലവര്‍ങം, പച്ചില, നാഗപ്പൂവ്, രാമച്ചം എന്നിവ 15 ഗ്രാം വീതം എടുത്ത് പൊടിച്ച് ചൂര്‍ണമാക്കി 20-25 ഗ്രാം ശര്‍ക്കര പാവു കാച്ചിയതില്‍ ചേര്‍ത്ത് ഇളക്കി വടക രൂപത്തിലാക്കിയാണ് പതിവായി സേവിക്കേണ്ടത്. യൂഷം (പരിപ്പു വേവിച്ച് ഊറ്റിയെടുത്തത്), മാംസരസം, മദ്യം, അരിഷ്ടം, തൈരിന്‍ വെള്ളം, പൊടിയരിക്കഞ്ഞി വെള്ളം, പാല് എന്നിവയിലേതെങ്കിലും അനുപാനമായി ഉപയോഗിക്കാം.

മലബന്ധമുള്ളവര്‍ക്ക് ഈ ചേരുവയില്‍ ചുക്കിനു പകരം അത്രയും അളവ് കടുക്കാത്തോടു ചേര്‍ക്കേണ്ടതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍