This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലിഷി ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

താലിഷി ഭാഷ

Talyshi Language

ഇന്തോ-യൂറോപ്യന്‍ ഗോത്രത്തിലെ ഉത്തര പശ്ചിമ ഇറാനിയന്‍ ഉപവിഭാഗത്തില്‍പ്പെടുന്ന ഒരു ഭാഷ. അസെര്‍ബൈജാന്റെ ദക്ഷിണ ഭാഗത്തും ഇറാന്റെ ഉത്തരപ്രദേശങ്ങളിലും വസിക്കുന്ന താലിഷിന്‍ ജനങ്ങളാണ് ഈ ഭാഷ സംസാരിക്കുന്നത്. ധാരാളം ഭാഷാഭേദങ്ങളുണ്ടെങ്കിലും ലെന്‍കോരന്‍ ആണ് പ്രധാനം.

താലിഷി ഒരു അപഗ്രഥനാത്മക (analytical) ഭാഷയാണ്. പ്രചുര പ്രചാരമുള്ള, രൂപഭേദം വന്ന 'b' എന്ന സ്വരത്തിന്റെ ഉപയോഗവും സ്വരങ്ങളുടെ വിപുലമായ സാമ്യവത്ക്കരണവും സ്വനവിജ്ഞാനത്തിലെ പ്രത്യേകതകളാണ്. നാമം, ക്രിയ എന്നിവയുടെ മൂലരൂപങ്ങളോട് ധാരാളം പ്രത്യയങ്ങള്‍ ചേര്‍ന്നു വിവിധ രൂപങ്ങള്‍ ഉണ്ടാകുന്നു. അപൂര്‍ണക്രിയയില്‍ നിന്ന് അപഗ്രഥനാത്മക പ്രക്രിയയിലൂടെയാണ് ക്രിയയുടെ വര്‍ത്തമാനകാലങ്ങള്‍ രൂപംകൊള്ളുന്നത്. ഈ ഏകീകരണ പ്രവര്‍ത്തനം താലിഷി ഭാഷയുടെ ഒരു സവിശേഷതയാണ്.

ധാരാളം അനുപ്രയോഗങ്ങള്‍ ഈ ഭാഷയില്‍ ലഭ്യമാണ്. ഇവ ഉപസര്‍ഗങ്ങളു(prepositions)മായി ചേര്‍ന്ന് പ്രയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ചില ക്രിയകളുടെ സകര്‍മകരൂപത്തിന് 'എര്‍ ഗേറ്റീവ്' വാക്യഘടന ആവശ്യമായി വരുന്നു. വിശേഷ്യരചനയില്‍ ആശ്രിതരൂപത്തോട് 'a' എന്ന പ്രത്യയം ചേര്‍ക്കുക സ്വാഭാവികമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍