This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താലഗുണ്ട സ്തംഭലിഖിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:26, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താലഗുണ്ട സ്തംഭലിഖിതം

കദംബ നാടുവാഴി പരമ്പരയുടെ പ്രശസ്തികള്‍ രേഖപ്പെടുത്തിയിട്ടുള്ള ലിഖിതം. ഇത് ഒരു സ്തംഭത്തിലാണ് കൊത്തിയിരിക്കുന്നത്. പല്ലവരുടെ ശക്തി ക്ഷയിച്ചതിനുശേഷം 4-ാം ശ.-ത്തിന്റെ മധ്യം മുതല്‍ തെ.പടിഞ്ഞാറെ ഡെക്കാണില്‍ കദംബര്‍ അധികാരത്തിലേക്ക് ഉയര്‍ന്നു. ഹാരീതിയില്‍ നിന്ന് ഉദ്ഭവിച്ചതും മാനവ്യ ഗോത്രത്തില്‍പ്പെട്ടതുമായ ഒരു ബ്രാഹ്മണ കുടുംബമായിരുന്നു കദംബരുടേത്. അവര്‍ വേദം പഠിക്കുന്നതിലും വൈദികയജ്ഞങ്ങള്‍ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആദ്യത്തെ കദംബരാജാ വായ മയൂരവര്‍മന്‍ (345-60) കാഞ്ചീപുരത്തെ മഹാപാഠശാലയില്‍ നിന്നാണ് വേദപഠനം നിര്‍വഹിച്ചത്. വൈജയന്തി (ബനവാസി) കദംബന്മാരുടെ തലസ്ഥാനവും പാലാസിക (ഹാല്‍സി) ഉപതല സ്ഥാനവുമായിരുന്നു. മയൂരവര്‍മനു പുറമേ കംഗവര്‍മന്‍ (360-85), ഭാഗീരഥന്‍ (385-410), രഘു (410-25), കാകുസ്ഥവര്‍മന്‍ (425-50), ശാന്തിവര്‍മന്‍ (450-70), മൃഗേശവര്‍മന്‍ (470-88), മാന്ധാത്രി വര്‍മന്‍ (480-500), രവിവര്‍മന്‍(500-38), ഹരിവര്‍മന്‍ (538-50), കൃഷ്ണ വര്‍മന്‍ II (550-565) എന്നിവരായിരുന്നു കദംബ രാജാക്കന്മാരില്‍ പ്രമുഖര്‍. പുലകേശി Iന്റെ മകന്‍ ചാലൂക്യകീര്‍ത്തി ബനവാസി ആക്രമിക്കുകയും കൃഷ്ണവര്‍മന്‍ IIനെ തോല്പിച്ച് ആധിപത്യം കരസ്ഥമാക്കുകയും ചെയ്തു.

(വേലായുധന്‍ പണിക്കശ്ശേരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍