This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:11, 30 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താരന്‍

Dandruff

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥ. സാലിസിലിക് അമ്ലമോ സെലിനിയം സള്‍ഫൈഡോ കലര്‍ന്ന ഷാംപൂ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴുകിയാല്‍ ശമനം ഉണ്ടാകും. കോര്‍ട്ടികോസ്റ്റിറോയിഡ് ഹോര്‍മോണ്‍ ചേര്‍ന്ന ഔഷധം രാത്രിയില്‍ തലയില്‍ പുരട്ടാന്‍ നിര്‍ദേശിക്കാറുണ്ട്.

ത്വക്കില്‍ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരന്‍ ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു. കണ്‍ പോളകളിലെ കോശങ്ങള്‍ അടരുക, പോളകള്‍ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്.

കഫ-വാത പ്രധാനമായ ദോഷ കോപം നിമിത്തമാണ് ദാരുണകം (താരന്‍) ഉണ്ടാകുന്നതെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ശിരസ്സില്‍ ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി ശിരസ്സില്‍ നിന്നും ഇളകുക, തരിപ്പ്, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയ ലക്ഷണങ്ങളാണ് താരന്റേത്. നെറ്റിയിലെ സിര വേധിച്ചു രക്തമോക്ഷം ചെയ്യുന്നത് താരന് പരിഹാരമായി നിര്‍ദേശിക്കുന്നുണ്ട്. നിര്‍ദിഷ്ടങ്ങളായ അഭ്യംഗ സ്നാന-നസ്യ-ശിരോവസ്ത്യാദികള്‍ ശീലിക്കുന്നതും ഫലപ്രദമാണ്. തല മുണ്ഡനം ചെയ്ത ശേഷം ചികിത്സ ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം. താരന്റെ ചികിത്സയ്ക്ക് അനേകം ലേപനങ്ങളും തൈലങ്ങളും ആയുര്‍വേദത്തില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍