This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താപീയ മധ്യരേഖ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:05, 28 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താപീയ മധ്യരേഖ

Thermal equator

നിശ്ചിത ഋതുക്കളില്‍ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തുന്ന സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന സാങ്കല്പിക രേഖ. ഭൂഗോളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി മൊത്തം ചുറ്റളവില്‍ സങ്കല്പിക്കപ്പെട്ടിരിക്കുന്ന രേഖ എന്നതിന്റെ അടിസ്ഥാനത്തിലാണ് താപീയ മധ്യരേഖ എന്ന് വിശേഷിപ്പിക്കുന്നത്. സൂര്യായനങ്ങളെ ആശ്രയിച്ചും കര-കടല്‍ വിന്യാസത്തിനനുസൃതമായും താപീയ മധ്യരേഖയ്ക്ക് തെ.വ.ദിശകളില്‍ സ്ഥാനവ്യതിയാനം സംഭവിക്കാം. എന്നാല്‍ മിക്ക ഋതുക്കളിലും ഇതിന്റെ സ്ഥാനം ഭൂമധ്യരേഖയ്ക്ക് വടക്കായാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.

ഉത്തരാര്‍ധഗോളത്തില്‍ ഉഷ്ണകാലത്ത് താപീയ മധ്യരേഖ ഭൂമധ്യരേഖയില്‍ നിന്ന് വടക്കോട്ട് നീങ്ങുന്നു. വന്‍കരകളുടെ ഉള്‍ഭാഗത്ത് കൂടുതല്‍ വടക്കോട്ട് അതിക്രമിക്കുന്ന അനിയമിത പഥമാണ് ഇക്കാലത്ത് ദര്‍ശിക്കാന്‍ കഴിയുക. എന്നാല്‍ ദക്ഷിണാര്‍ധഗോളത്തില്‍ കരഭാഗങ്ങളെ അപേക്ഷിച്ച് സമുദ്രഭാഗങ്ങള്‍ വിസ്തൃതമായതിനാല്‍ സൂര്യന്റെ അയനഗതിക്കനുസൃതമായി താപീയ മധ്യരേഖയ്ക്ക് സ്ഥാനവ്യതിയാനം സംഭവിക്കാറില്ല.

താപീയ മധ്യരേഖയുടെ ഇരുപുറവുമായി സ്ഥിതിചെയ്യുന്ന അന്തരീക്ഷമേഖല താപനിലയിലെ സവിശേഷതകള്‍ മൂലം കാലിക വാതങ്ങളുടെ അഭിസരണ കേന്ദ്രമായി (convergent) വര്‍ത്തിക്കുന്നു. ഈ മേഖലയാണ് ഇന്റര്‍ ട്രോപിക്കല്‍ കണ്‍വെര്‍ജെന്‍സ് സോണ്‍ (Inter Tropical Convergence Zone).നോ:ഡോള്‍ ഡ്രംസ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍