This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തല്‍പാത്രിക്ഷേത്രങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തല്‍പാത്രിക്ഷേത്രങ്ങള്‍

ആന്ധ്ര സംസ്ഥാനത്തിലെ അനന്തപുരം ജില്ലയില്‍പ്പെട്ട തല്‍പാത്രി ഗ്രാമത്തിലെ പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങള്‍. രാമലിംഗേശ്വര ക്ഷേത്രം എന്ന പേരിലുള്ള ശിവക്ഷേത്രവും വെങ്കടരമണ ക്ഷേത്രം എന്നറിയപ്പെടുന്ന വിഷ്ണുക്ഷേത്രവും ആണ് തല്‍പാത്രി ക്ഷേത്രങ്ങള്‍. വിനാകിനി നദിക്കരയിലുള്ള മനോഹരമായ ഈ ക്ഷേത്രങ്ങളുടെ നിര്‍മാണപ്രവര്‍ത്തനം വിജയ നഗരരാജാക്കന്‍മാരുടെ സമകാലികരായി രാജ്യം ഭരിച്ചിരുന്ന രാമലിംഗനായിഡുവിന്റേയും മകന്‍ തിമ്മനായിഡുവിന്റേയും നേതൃത്വത്തിലാണ് നടന്നതെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.

ശ്രീകോവില്‍, ആസ്ഥാനമണ്ഡപം, അന്തരാള ഗോപുരം, പ്രാകാരം, യജ്ഞശാല എന്നിങ്ങനെ ക്ഷേത്രവാസ്തുവിദ്യയുടെ അനിതരസാധാരണമായ സൌഷ്ഠവം പ്രകടമാക്കുന്ന നാല്പത് കൂറ്റന്‍ തൂണുകളോടുകൂടിയ രംഗമണ്ഡപവും തല്‍പാത്രി ക്ഷേത്രങ്ങളുടെ പ്രത്യേകതയാണ്. ഈ രംഗമണ്ഡപത്തിലെ തൂണുകളിലും ചുമരുകളിലുമായി ഇതിഹാസകൃതിയായ രാമായണത്തിലെ പുത്രകാമേഷ്ടി മുതല്‍ പട്ടാഭിഷേകം വരെയുള്ള കഥാഭാഗങ്ങള്‍ ശില്പഭംഗിയോടെ ആലേഖനം ചെയ്തിരിക്കുന്നു. ക്ഷേത്രത്തിന്റെ ദക്ഷിണഭാഗത്തും ഉത്തരഭാഗത്തുമുള്ള ചുമരുകളില്‍ ഭാഗവതകഥകളുടേയും ദശാവതാരത്തിന്റേയും കലാദൃശ്യങ്ങള്‍ കാണുവാന്‍ സാധിക്കുന്നു

തല്‍പാത്രിക്ഷേത്രങ്ങളിലെ ഉത്സവത്തിനും പ്രത്യേകതയുണ്ട്. നരക ചതുര്‍ഥിയും ബ്രഹ്മോത്സവവുമാണ് വിഷ്ണുക്ഷേത്രമായ വെങ്കടരമണ ക്ഷേത്രത്തിലെ ഉത്സവങ്ങളായി ആഘോഷിക്കുന്നത്. വിജയദശമിയും ബ്രഹ്മോത്സവുമാണ് ശിവക്ഷേത്രത്തില്‍ ആഘോഷിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍