This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തയോസംയുക്തങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:48, 23 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തയോസംയുക്തങ്ങള്‍

Thio Compounds

ഒന്നോ അതിലധികമോ ഓക്സിജന്‍ അണുകങ്ങളെ സള്‍ഫര്‍ കൊണ്ട് പ്രതിസ്ഥാപിച്ചുണ്ടാവുന്ന ഓര്‍ഗാനോ സള്‍ഫര്‍ സംയുക്തങ്ങള്‍. തയോളു(thiols)കളും തയോഫീനോളു(thiophenols)കളും ആല്‍ക്കഹോളുകള്‍ക്കും ഫീനോളുകള്‍ക്കും സമാനമായ സള്‍ഫര്‍ സംയുക്തങ്ങളാണ്. ആല്‍ഡിഹൈഡുകളുടേയും കീറ്റോണുകളുടേയും അനുരൂപസള്‍ഫര്‍ സംയുക്തങ്ങള്‍ (തയോ ആല്‍ഡിഹൈഡുകള്‍, തയോകീറ്റോണുകള്‍) പോളിമറീകരണത്തിനു വിധേയമാകുന്നതിനാല്‍ വേര്‍തിരിക്കുക പ്രയാസമാണ്.

അസൈല്‍-SH സംയുക്തങ്ങളാണ് തയോ അമ്ലങ്ങള്‍. ഉദാ. തയോ അസറ്റിക് അമ്ലം (CH3 C (=O) SH). തയോ അമ്ലങ്ങള്‍ പലവിധത്തില്‍ സംശ്ലേഷണം ചെയ്യാം. ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയോ അതിന്റെ ലവണങ്ങളുടെയോ അസൈലേഷന്‍, RC(=O)OH -ഉം P2S5 -ഉം തമ്മിലുള്ള പ്രതിപ്രവര്‍ത്തനം, RMgX-ഉം കാര്‍ബണ്‍ ഓക്സിസള്‍ഫൈഡും (COS) തമ്മിലുള്ള പ്രതിപ്രവര്‍ത്തനം എന്നിവയാണ് തയോ അമ്ലങ്ങളുടെ ഉല്പാദന പ്രക്രിയകള്‍. ഡൈ തയോഅമ്ലങ്ങളാ(R-C(=S)-SH)വട്ടെ RMgX-ഉം CS2-ഉം തമ്മിലുള്ള പ്രതിപ്രവര്‍ത്തനഫലമായാണ് ഉണ്ടാകുന്നത്.

ഫോസ്ജീനില്‍ നിന്നാണ് തയോകാര്‍ബണേറ്റുകള്‍ സംശ്ലേഷണം ചെയ്യാറുള്ളത്. ഫോസ്ജീനിലെ O=CCl2 പ്രതിക്രിയാക്ഷമതയുള്ള ക്ലോറിനെ സള്‍ഫര്‍ കൊണ്ട് പ്രതിസ്ഥാപിക്കുക എളുപ്പമാണ്. ഇതിനായി RSH, RC(O)SH, HSH എന്നിവയാണ് ഉപയോഗിക്കുന്നത്. കാര്‍ബോണിക്അമ്ലത്തിന് സമാനമായ സള്‍ഫര്‍ സംയുക്ത(S = C(SH)2)ത്തിന്റെ വ്യുത്പന്നങ്ങളാണ് ട്രൈതയോ കാര്‍ബണേറ്റുകള്‍. കാര്‍ബണേറ്റുകള്‍ ഉണ്ടാകുന്ന പ്രക്രിയാണ് താഴെ കാണിച്ചിരിക്കുന്നത്.

തയോ നാമം വഹിക്കുന്ന മറ്റു ചില സംയുക്തങ്ങള്‍ അവയുടെ ഓക്സിജന്‍ സംയുക്തങ്ങളുടെ തത്രൂപങ്ങളാണ്. ഉദാ. തയോസയനേറ്റുകള്‍ RSC=N, ഐസോ തയോസയനേറ്റുകള്‍ R-N =C=S, തയോയൂറിയ (NH2)2 C=S, തയോഅമൈഡുകള്‍ RC(=S)NH2, ഡൈ തയോ എസ്റ്ററുകള്‍ RC (=S)SR1, തയോ അമ്ലക്ലോറൈഡുകള്‍ R-C(=S)Cl.

തയോകാര്‍ബണേറ്റുകളുടെ ഓക്സീകരണം വഴിയുണ്ടാകുന്ന ഡൈസള്‍ഫൈഡുകളാണ് തൈയുറാംഡൈസള്‍ഫൈഡുകള്‍ (thiuram disulphide) R2N-C (=S)-S-S-C(=S) NR2. റബര്‍ വള്‍ക്കനൈസ് ചെയ്യുന്നതിന് വളരെ ഫലപ്രദമായ ത്വരകങ്ങളാണിവ. തയോസയനോജന്‍ (SCN)2, ക്ലോറോതയോസയനോജന്‍ (Cl-SCN) എന്നിവ പ്രാധാന്യമര്‍ഹിക്കുന്ന തയോ സംയുക്തങ്ങളാണ്. തയോസയനോജന്‍ ഹാലജനുകള്‍ക്ക് സമാനമായതിനാല്‍ തയോസയനേറ്റിങ് ഏജന്റുകളായി പ്രവര്‍ത്തിക്കുന്നു. ഉദാ.

തയോ അമ്ലങ്ങള്‍, ഡൈ തയോ അമ്ലങ്ങള്‍, തയോ കാര്‍ബമേറ്റുകള്‍, ഡൈ തയോകാര്‍ബമേറ്റുകള്‍, തയോ കാര്‍ബണേറ്റുകള്‍, ട്രൈ തയോകാര്‍ബണേറ്റുകള്‍, പോളിതയോളുകള്‍, തയോ സയനേറ്റുകള്‍ തുടങ്ങിയവ വ്യാവസായികമായി വളരെയധികം ഉപയോഗപ്പെടുത്തി വരുന്ന സംയുക്തങ്ങളാണ്. ഇക്കാരണത്താല്‍ ഇവയുടെ രസതന്ത്രം വ്യാപകമായി പഠനവിധേയമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍