This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തണ്ടാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:08, 30 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തണ്ടാര്‍

ഈഴവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന പരമ്പരാഗത സ്ഥാനി അഥവാ തലവന്‍. ആദ്യകാലത്ത് തണ്ടാന്‍ എന്ന് പ്രയോഗിച്ചു വന്നിരുന്നു. ഓരോ പ്രദേശത്തിലേയും ഈഴവരുടെ തണ്ടാര്‍മാരെ നിശ്ചയിച്ചിരുന്നത് നാടുവാഴികളും രാജാക്കന്മാരുമായിരുന്നു. തണ്ടാന്‍ എന്നതിനു പുറമേ പണിക്കന്‍, പുനമ്പന്‍, നാലുപുര ക്കാരന്‍, മണ്ണാളിപ്പണിക്കന്‍ എന്നീ സ്ഥാനപ്പേരുകളും പണ്ടു നില വിലുണ്ടായിരുന്നു. തണ്ടാന്‍, പണിക്കന്‍ എന്നീ പേരുകള്‍ പില് ക്കാലത്ത് ആദരസൂചകമായി തണ്ടാര്‍, പണിക്കര്‍ എന്നിങ്ങനെ ഉപയോഗിച്ചു തുടങ്ങി. നാടുവാഴിക്കോ രാജാവിനോ ആണ്ടുകാഴ്ച നല്കിയിട്ടാണ് തണ്ടാര്‍സ്ഥാനം നേടിയിരുന്നത്. നാടുവാഴികള്‍ തണ്ടാര്‍സ്ഥാനികളായി പ്രഖ്യാപിക്കുന്നവര്‍ക്ക,് അതതു പ്രദേശ ങ്ങളിലെ ഈഴവരുടെ തലവന്‍ എന്ന നിലയ്ക്കുള്ള അധികാരാ വകാശങ്ങള്‍ ലഭിച്ചിരുന്നു. ഈ പദവി 'തണ്ടായ്മ' എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്. ഓരോ പ്രദേശത്തുമുള്ള ഈഴവരെ സംബന്ധിച്ച സകല കാര്യങ്ങളിലും തീരുമാനമെടുത്തിരുന്നത് തണ്ടാര്‍മാര്‍ ആയിരുന്നു. ഈഴവര്‍ക്കിടയില്‍ ജാതി നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്തുന്ന ധര്‍മമാണ് മുഖ്യമായും തണ്ടാര്‍സ്ഥാനികള്‍ നിര്‍വഹിച്ചിരുന്നത്. മേല്‍ജാതിക്കാര്‍ ഈഴവ രുമായി ബന്ധപ്പെട്ടിരുന്നത് ഈ തലവന്മാരിലൂടെയായിരുന്നു.

ഓരോ തണ്ടാര്‍സ്ഥാനിയുടേയും അധികാരപരിധിക്കുളളില്‍ താമസിക്കുന്ന ഈഴവരില്‍നിന്ന് 'കാഴ്ച'യും സമ്മാനങ്ങളും വാങ്ങാന്‍ തണ്ടാര്‍ക്ക് അവകാശമുണ്ടായിരുന്നു. ഈഴവര്‍ പാലി ക്കേണ്ടതായ ജാതിനിയമങ്ങളും അയിത്താചാരങ്ങളും ലംഘിക്കു ന്നവരെ ശിക്ഷിക്കാനും ജാതിഭ്രഷ്ട് കല്പിക്കാനും തണ്ടാര്‍ക്ക് അധികാരമുണ്ടായിരുന്നു. ഈഴവര്‍ക്കിടയിലെ ആഘോഷങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും തണ്ടാര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്കുന്നതിനെ സംബന്ധിച്ച് രാജകീയ കല്പനകള്‍ നിലവിലുണ്ടായിരുന്നു. തണ്ടായ്മ-സ്ഥാനതീട്ടൂരം എന്നാണ് ഇതറിയപ്പെട്ടിരുന്നത്. ഈഴവരുടെ താലികെട്ട് കല്യാണം, പുരച്ചേര്‍ച്ച, അടിയന്തിരം, ഗൃഹപ്രവേശം എന്നീ സന്ദര്‍ഭങ്ങളില്‍ തണ്ടാരുടെ സാന്നിധ്യവും കാര്‍മികത്വവും അനിവാര്യമായിരുന്നു. താലികെട്ടു കല്യാണത്തിനും പുരച്ചേര്‍ച്ചയ്ക്കും അടിയന്തിരത്തിനും മറ്റും പന്ത്രണ്ട് പുത്തന്‍ വീതം തണ്ടാര്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു. നായരുടെ വീട്ടിലെ ശവസംസ്കാരച്ചടങ്ങുകള്‍ക്കാവശ്യമായ അലക്കുകാര്‍, ബാര്‍ബര്‍മാര്‍ എന്നീ വിഭാഗങ്ങളെ സംഘടിപ്പിച്ചു നല്കിയിരുന്നത് തണ്ടാരായിരുന്നു. കൈവേലക്കാരായ താഴ്ന്ന ജാതിക്കാരുടെ വിവാഹച്ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചിരുന്നതും തണ്ടാര്‍ തന്നെയായിരുന്നു. തണ്ടാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഈഴവരേയും അധഃകൃതജാതിയായിട്ടാണ് മേല്‍ജാതിക്കാര്‍ പരിഗണിച്ചിരുന്നത്. എങ്കിലും തണ്ടാര്‍ക്ക് പ്രത്യേകം പ്രാമുഖ്യം നല്കിയിരുന്നു എന്ന സാമൂഹിക സത്യം ശ്രദ്ധാര്‍ഹമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍