This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്കേയൂചി, സെയ്ഹോ (1864 - 1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:04, 19 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തക്കേയൂചി, സെയ്ഹോ (1864 - 1942)

Tukeuchi,Seiho

ജാപ്പനീസ് ചിത്രകാരന്‍. 1864-ല്‍ ക്യോട്ടോയില്‍ ജനിച്ചു. തക്കേയൂചി ത്സുനെകിചി എന്നാണ് യഥാര്‍ഥ നാമധേയം. ഒരു ഷിജോ ചിത്രകാരനില്‍നിന്ന് പ്രാഥമിക പഠനം നടത്തിയശേഷം ഇദ്ദേഹം ക്യോട്ടോയിലെ പ്രമുഖ ചിത്രകലാധ്യാപകനായ കോനോബെയ്റെയിയുടെ ശിഷ്യനായി. ആദ്യകാലചിത്രങ്ങള്‍ പരമ്പരാഗത ശൈലിയിലുള്ളവ ആയിരുന്നു. അവ ഇദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. യാഥാസ്ഥിതികപക്ഷം പലപ്പോഴും അവയ്ക്ക് സമ്മാനങ്ങളും നല്കുകയുണ്ടായി. വൈകാതെ ഇദ്ദേഹം ഒരു സ്വകാര്യ ചിത്രകലാപീഠം സ്ഥാപിച്ചു. ഇതിനു പുറമേ 1895 മുതല്‍ 1924 വരെ ക്യോട്ടോ പെര്‍ഫെക്ച്വറല്‍ പെയിന്റിങ് സ്കൂളിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 'നിഹോങ്ഗ' എന്നറിയപ്പെടുന്ന തനതു ജപ്പാനീസ് ചിത്രകലയെ പ്രതിനിധീകരിച്ച് വിദേശത്തുപോയ പ്രഥമ ജപ്പാന്‍ ചിത്രകാരന്‍ ഇദ്ദേഹമാണ്. 1900-ല്‍ ജപ്പാന്‍ ഭരണകൂടം ഇദ്ദേഹത്തെ പാരിസില്‍ അയച്ചാണ് അതിനു തുടക്കം കുറിച്ചത്. 6 മാസക്കാലം ഇദ്ദേഹം ഇംഗ്ലണ്ടിലും മറ്റുപല യൂറോപ്യന്‍ രാജ്യങ്ങളിലും യാത്രചെയ്യുകയും അവിടെ നിന്നും ധാരാളം ഗ്രന്ഥങ്ങളും ചിത്രങ്ങളുമായി മടങ്ങിയെത്തുകയും ചെയ്തു. അതോടെ പാശ്ചാത്യശൈലീ സ്വാംശീകരണം സ്വന്തം രചനയില്‍ പ്രത്യക്ഷമായി. 1907-ല്‍ പ്രദര്‍ശിപ്പിച്ച ആഫ്റ്റര്‍ ദ് റെയിന്‍ എന്ന ചിത്രപരമ്പരയും 1908-ല്‍ പ്രദര്‍ശിപ്പിച്ച ടെയ്ം റാബിറ്റ്സ് ആന്‍ഡ് മങ്കീസ് എന്ന പരമ്പരയും വന്‍ പ്രശസ്തി പിടിച്ചു പറ്റി. ഇന്‍ ദ് സമ്മര്‍ ഷവര്‍ ആണ് ഇദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയമായ മറ്റൊരു ചിത്രം. 1942-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍