This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തക്കറസുക കഗേകിഡന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:42, 19 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തക്കറസുക കഗേകിഡന്‍

Takarazuka Kagekidan

ജപ്പാനിലെ ഒരു നൃത്തസംഘം. ഇതിലെ എല്ലാ അംഗങ്ങളും സ്ത്രീകളാണ്. 1913-ല്‍ കോബയഷി ഇചിസോ ആണ് ഇതു സ്ഥാപിച്ചത്. ഒസാക്കയിലാണ് ഇതിന്റെ ആസ്ഥാനം. കുലീനകുടുംബത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഗാനങ്ങളും നൃത്തങ്ങളും സ്ത്രീകളെക്കൊണ്ടു തന്നെ അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. പെണ്‍കുട്ടികളെ അത്തരം കലാരൂപങ്ങള്‍ അഭ്യസിപ്പിക്കുന്നതും ഇവര്‍ തന്നെയാണ്. 1922-ല്‍ തക്കറസുകയിലും 1934-ല്‍ ടോക്യോയിലും ഈ സംഘടന സ്വന്തമായി ഓരോ തിയെറ്റര്‍ സ്ഥാപിച്ചു. 1930 മുതല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നാലു ഗ്രൂപ്പുകളിലായി വിഭജിക്കപ്പെട്ടു. ത്സുക്കി (ചന്ദ്രന്‍), ഹാന (സൂര്യന്‍), യുക്തി (മഞ്ഞ്), ഹോഷി(നക്ഷത്രം) എന്നീ പേരുകളിലാണ് അവ അറിയപ്പെടുന്നത്. ജാപ്പനീസ് സുന്ദരകലകളുടേയും കാല്പനിക സംഗീതകലകളുടേയും പാരമ്പര്യത്തിന്റെ സ്വഭാവങ്ങള്‍ നിലനിറുത്തിക്കൊണ്ടുള്ള അഭിനയ പ്രധാനമായ ഒരു കലാരൂപമാണ് തക്കറസുക കഗേകിഡന്‍. ചടുലമായ ഗാനമാണ് ഇതിന്റെ ഒരു സ്വഭാവവിശേഷം. തക്കറസുക ശൈലിയിലുള്ള നൃത്താവതരണങ്ങളില്‍ പ്രധാനപ്പെട്ടവ ടെയ് ല്‍സ് ഒഫ് ഹോഫ്മാന്‍, പാരീഷ്യന്‍ ചെവയ്ലേഴ്സ്, ഹുറാഫോര്‍ ഹുമാനിറ്റി ദ സെപ്ളെന്റര്‍ ഒഫ് ഹണ്ട്രഡ് റിഥംസ് എന്നിവയാണ്. ഈ നൃത്തസംഘത്തിനു ബദലായി 1922-ല്‍ ആരംഭിച്ച മറ്റൊരു നൃത്ത കലാസംഘമാണ് ഷോചിക കമ്പനി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍