This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തകേഷിസ യുമെജി (1884 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തകേഷിസ യുമെജി (1884 - 1934)

ഠമസലവെശമെ ഥൌാലഷശ

ജാപ്പനീസ് ചിത്രകാരന്‍. 1884-ല്‍ ഒക്കയാമയില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സോഷ്യലിസ്റ്റ് മാസികകളില്‍ ഇല്ലസ്ട്രേറ്ററായി പ്രവര്‍ത്തിച്ചുതുടങ്ങി. ഹെയ്മിന്‍ ഷിംബുന്‍ എന്ന മാസികയ്ക്കായി ഇദ്ദേഹം വരച്ച സ്കെച്ചുകളും കാരിക്കേച്ചറുകളും പെട്ടെന്നുതന്നെ ശ്രദ്ധേയമായി. യോമ്യൂറി ഷിംബുന്‍ എന്ന പത്രത്തിലെ ഇല്ലസ്ട്രേറ്ററായിട്ടായിരുന്നു തുടര്‍ന്നു പ്രവര്‍ത്തിച്ചത്. അവിടെ നല്ലൊരു ഗദ്യകാരന്‍ എന്ന നിലയിലും ഇദ്ദേഹം പ്രശസ്തനായി. 1909-ല്‍ തന്റെ ചിത്രങ്ങളുടെ ഒരു പുസ്തകം ഇദ്ദേഹം പ്രസിദ്ധീകരിച്ചു. വിഷാദം കത്തിനില്ക്കുന്ന വലിയ കണ്ണുകളുള്ള ഒരു സ്ത്രീ അതിലെ മിക്ക ചിത്രങ്ങളുടേയും അടിസ്ഥാന ഭാവവിശേഷമായിരുന്നു. ജലച്ചായം, എണ്ണച്ചായം, ജാപ്പനീസ് തനതു ശൈലി എന്നിവയിലൂടെ രചിച്ച ചിത്രങ്ങള്‍ക്കു പുറമേ, ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന നിരവധി ഗ്രന്ഥങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കുമുള്ള കവര്‍ചിത്രങ്ങളാണ്. കവി എന്ന നിലയിലും ഇദ്ദേഹം പ്രശംസ നേടിയെടുത്തിട്ടുണ്ട്. 1934-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍