This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ണേമിണാഹ ചരിഉ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:04, 19 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ണേമിണാഹ ചരിഉ

(നേമിനാഥ ചരിതം)

അപഭ്രംശ ഇതിഹാസകാവ്യം. അനഹില്ലപുരത്തെ ഹരിഭദ്രസൂരിയാണ് ഇതിന്റെ രചയിതാവ്. 1160-ല്‍ കുമാരപാലം ഭരിച്ചിരുന്ന പൃഥ്വീപാലന്‍ എന്ന ചാലൂക്യ രാജാവിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഈ കൃതി രചിച്ചിട്ടുള്ളത്. നേമിനാഥന്റെ ചരിത്രമാണ് ഇതിലെ പ്രതിപാദ്യം. നേമി (അരിഷ്ടനേമിയെന്നും വിളിക്കാറുണ്ട്) എന്ന ജൈന തീര്‍ഥങ്കരനെയാണ് പ്രകീര്‍ത്തിക്കുന്നത്.

നേമിനാഥനെ പരാമര്‍ശിക്കുന്ന കൃതികള്‍ സംസ്കൃതത്തിലും പ്രാകൃതത്തിലും അപഭ്രംശത്തിലും ഈ കൃതിക്ക് മുന്‍പും പിന്‍പും ഉണ്ടായിരുന്നു. സ്വയംഭൂ എന്ന കവി അപഭ്രംശത്തില്‍ ത്തന്നെ ഈ ഇതിഹാസ കൃതിക്ക് 250 വര്‍ഷം മുന്‍പ് രിത്തനേമിചരിയ എന്ന പേരിലും നേമിനാഹചരിയ എന്ന പേരിലും രണ്ട് കൃതികള്‍ രചിച്ചിരുന്നു. ണേമിണാഹ ചരിഉ-ഇല്‍ മൂവായിരത്തിമുന്നൂറ്റിമുപ്പത്തിയെട്ട് ശ്ളോകങ്ങളിലായി നേമിനാഥന്റെ 8 അവതാരകഥകളും ജൈന ധര്‍മപരതയും വിവരിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ ജൈനതീര്‍ഥങ്കരനായ സനത്കുമാരന്റെ ചരിതവും നേമിയുടേയും രാജിമതിയുടേയും ജനനവും വര്‍ണിക്കുന്നു. കൃതിയുടെ മുക്കാല്‍ ഭാഗവും നേമിനാഥന്റെ ജീവിതത്തിലെ ജനനം മുതല്‍ നിര്‍വാണം വരെയുള്ള ഘട്ടത്തെ പ്രതിപാദിക്കുന്ന സംഭവപരമ്പരകളാണ്. 'റദ്ദ' വൃത്തത്തിലാണ് കൃതിയുടെ കൂടുതല്‍ ഭാഗവും രചിച്ചിരിക്കുന്നത്. രതിസുന്ദരികഥ വര്‍ണിക്കുന്ന ഭാഗം 'ഗാഥാ' വൃത്തത്തില്‍ രചിച്ചിരിക്കുന്നു.

പ്രധാന ഇതിവൃത്തവുമായി ബന്ധപ്പെടുത്തി സനത്കുമാരന്റെ കഥയും കവി വര്‍ണിക്കുന്നു. അപഭ്രംശത്തിലെ ഏക പുരാണ ഇതിഹാസകൃതി ഈ ചരിത്ര കാവ്യമാണ്. ഗോവിന്ദനെന്ന അപഭ്രംശ കവിയുടെ സാഹിത്യ പാരമ്പര്യം പിന്‍തുടര്‍ന്ന ഹരിഭദ്രന്‍, തന്നേക്കാള്‍ 300 കൊല്ലം മുന്‍പ് ജീവിച്ചിരുന്ന ആ കവിയുടെ ചരിത്രം സ്വയംഭൂവിന്റെ സ്വയംഭൂഛന്ദ എന്ന കൃതിയിലൂടെയാണ് അറിയുന്നത്. ഇതേപേരില്‍ ഒരു പ്രാകൃത കാവ്യം 11-ാം ശ.-ത്തിലെ മലധാരിഹേമചന്ദ്രന്‍ രചിച്ചിട്ടുണ്ട്. സംസ്കൃതകവി ഹേമചന്ദ്രന്റെ സമകാലികനാണ് ഇദ്ദേഹം. കാവ്യം തുടങ്ങുന്നത് ജംബുദ്വീപം, ഭാരതഖണ്ഡം, ഹസ്തിനപുരം എന്നിവയുടെ മനോഹരമായ വര്‍ണനയോടുകൂടിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍