This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രാക്കോ (ഡ്രാക്കോണ്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രാക്കോ (ഡ്രാക്കോണ്‍)

Draco(Dracon)

ഗ്രീക്ക് നിയമജ്ഞന്‍. ബി.സി. 7-ാം ശ.-ത്തിലാണ് ഇദ്ദേഹം ജീവി ച്ചിരുന്നത്. ആഥന്‍സില്‍ നിയമം ക്രോഡീകരിക്കുവാനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നു. ബി.സി. 621-ലാണ് ഇദ്ദേഹം നിയമങ്ങള്‍ ക്രോഡീകരിച്ചത്. നിയമങ്ങള്‍ രേഖപ്പെടുത്തുവാന്‍ ചുമതലപ്പെട്ട ആറ് നിയമജ്ഞര്‍ ബി.സി. 683-നു ശേഷം നിയമിക്കപ്പെട്ടി രുന്നതായി അരിസ്റ്റോട്ടല്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത് ശരിയാണെങ്കില്‍ ഡ്രാക്കോ ക്രോഡീകരണം നടത്തുന്നതിനുമുമ്പുതന്നെ ആഥന്‍സില്‍ നിയമങ്ങള്‍ എഴുതപ്പെട്ടിരുന്നതായി കരുതാവുന്നതാണ്. എന്നാല്‍ ഡ്രാക്കോയുടേതാണ് ആഥന്‍സില്‍ നിലവില്‍ വന്നതും സമഗ്രമായി ക്രോഡീകരിക്കപ്പെട്ടതുമായ ആദ്യത്തെ നിയമസംഹിത എന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഡ്രാക്കോയുടെ നിയമങ്ങള്‍ വളരെ പരുക്കനായിരുന്നു. നിസ്സാരമായ കുറ്റകൃത്യങ്ങള്‍ക്കുപോലും മരണശിക്ഷയാണ് നിര്‍ദേശിച്ചിരുന്നത്. കുറച്ചുകാലത്തിനുശേഷം സൊളോണ്‍ എന്ന നിയമജ്ഞന്‍ ഡ്രാക്കോയുടെ നിയമാവലി പരിഷ്കരിച്ച് കടുത്ത ശിക്ഷകള്‍ ഇളവുചെയ്ത് ഒരു പുതിയ നിയമസംഹിത തയ്യാറാക്കി. കഠിന നിയമങ്ങളെ വിശേഷിപ്പിക്കുവാന്‍ 'ഡ്രാക്കോണിയന്‍ നിയമം'എന്നൊരു പ്രയോഗം നിലവിലുണ്ട്. ആഥന്‍സിന്റെ ഭരണഘടന (Constitution of Athens) എന്ന അരിസ്റ്റോട്ടലിന്റെ ഗ്രന്ഥത്തിന്റെ 4-ാം അധ്യായത്തില്‍ ഡ്രാക്കോയെക്കുറിച്ചുള്ള പരാമര്‍ശം കെട്ടിച്ചമച്ചതാകാം എന്നൊരഭിപ്രായം ചരിത്രകാരന്മാര്‍ക്കിടയില്‍ പ്രബലമായി നിലകൊള്ളുന്നു. നോ: ഡ്രാക്കോണിയന്‍ നിയമം

(സി. മീര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍