This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രാക്കോ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്രാക്കോ

Draco

ഡ്രാക്കോ
ഖഗോളത്തില്‍, ഉത്തരധ്രുവീയ മേഖലയില്‍ നിദര്‍ശിതമാകുന്ന ഒരു പരിധ്രുവീയ (Circum polar) നക്ഷത്രരാശി. അര്‍സാമേജര്‍, സീഫീയസ് എന്നീ രാശികള്‍ക്കിടയിലായി വ്യാളീരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതുമൂലം ഡ്രാക്കോ (ഡ്രാക്കോണിസ്) എന്ന പേരു ലഭിച്ചു. സു. 4800 വര്‍ഷങ്ങള്‍ക്കു മുമ്പ്, ഡ്രാക്കോയിലെ മുന്തിയ നക്ഷത്രമായ - ഡ്രാക്കോണിസ് ഉത്തരധ്രുവദിശയില്‍ വര്‍ത്തിച്ചു പോന്നു. ഈ നക്ഷത്രത്തിന് ധുബന്‍ (Thuban) എന്നാണ് പേര്. ധ്രുവനക്ഷത്രം ഉത്തരധ്രുവദിശയെ സൂചിപ്പിക്കുന്നുവെന്ന ഭാരതീയ ദര്‍ശനത്തെ അംഗീകരിച്ചാകണം ധുബന്‍ എന്ന പേരു നല്കപ്പെട്ടത്. സര്‍പ്പിലാകൃതിയിലുള്ള ഡ്രാക്കോസമൂഹത്തിന്റെ ഏതാണ്ടു മധ്യദിശയിലാണ് α- ഡ്രാക്കോണിസ്സിന്റെ സ്ഥാനം. പൊതുവേ പ്രകാശമാനം കുറഞ്ഞ ഡ്രാക്കോരാശിയില്‍ ഇപ്പോള്‍ ഏറ്റവും തിളക്കം കാട്ടുന്ന നക്ഷത്രം എറ്റാമിന്‍ (γ ഡ്രാക്കോണിസ്) ആണ്.

ഡ്രാക്കോരാശി ഇപ്പോള്‍ നിലകൊള്ളുന്നത് ഉത്തരധ്രുവ ദിശയില്‍ നിന്ന് വ്യതിചലിച്ചാണ്. ധ്രുവീയദിശയ്ക്ക് ഏറ്റവും സമീപത്ത് ശരാശരി പ്രകാശമാനത്തോടെ വര്‍ത്തിക്കുന്ന നക്ഷ ത്രം പോളാരിസ് (α- അര്‍സാമൈനര്‍) ആണ്. ഭൂമിയില്‍നിന്ന് സു.500 പ്രകാശവര്‍ഷം അകലത്തിലാണ് ഇതിന്റെ സ്ഥാനം.

നന്നേ വിസ്തൃതമായി വ്യാപിച്ചു കാണുന്ന ഡ്രാക്കോരാശിയില്‍ നിന്ന് പലപ്പോഴും ഉല്ക്കാവര്‍ഷം അനുഭവപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍