This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂവ് ദെ ക്രിസ്റ്റ്യന്‍ (1917 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:07, 18 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡ്യൂവ് ദെ ക്രിസ്റ്റ്യന്‍ (1917 - )

Duve de christian

ശരീരധര്‍മശാസ്ത്ര(Physiology)ത്തിനുള്ള നോബല്‍ പുരസ്കാരം (1974) നേടിയ ശാസ്ത്രജ്ഞന്‍. കോശഭാഗങ്ങളായ ലൈസോസോമും (lysosome) പെറോക്സിസോമും (peroxisome) 1955-ല്‍ ഇദ്ദേഹം കണ്ടെത്തി.

1917 ഒ. 2-ന് ലണ്ടന് അടുത്തുള്ള തേംസ്-ഡിറ്റണ്‍ (Thames-Ditton) എന്ന സ്ഥലത്തു ജനിച്ചു. ബെല്‍ജിയന്‍ നിവാസികളായിരുന്ന ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ യുദ്ധകാലത്ത് ഇംഗ്ളണ്ടില്‍ അഭയാര്‍ഥികളായി എത്തിയിരുന്നു. 1920-ല്‍ ബെല്‍ജിയത്തില്‍ തിരിച്ചെത്തിയ ഡ്യൂവ്, ആന്റ് വെര്‍പ് (Ant werp) എന്ന പട്ടണത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ഫ്രഞ്ച്, ഫ്ളെമിഷ് എന്നീ ഭാഷകളില്‍ ഇദ്ദേഹം വിദ്യാഭ്യാസം നടത്തി. 1934-ല്‍ ലൂവെയി(Louvain) നിലെ കാത്തലിക് സര്‍വകലാശാലയില്‍ ചേര്‍ന്നു വിദ്യാഭ്യാസം തുടര്‍ന്നു. ഈ കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും വേറെ നാലു ഭാഷകള്‍കൂടി വശത്താക്കുകയും ചെയ്തു. ശാസ്ത്രകാരനെന്ന നിലയില്‍, ഈ ബഹുഭാഷാപരിജ്ഞാനം ഗവേഷണ കാര്യങ്ങള്‍ക്കു വളരെ പ്രയോജനപ്രദമായി.

വൈദ്യശാസ്ത്രങ്ങളോടുള്ള ഡ്യൂവിന്റെ അഭിരുചി ബൊക്കാര്‍ട്ടി (J.P.Bouckaert)ന്റെ ഫിസിയോളജി ലബോറട്ടറിയില്‍ ചേര്‍ന്ന് ഗവേഷണം നടത്താന്‍ പ്രേരകമായിത്തീര്‍ന്നു. ഗ്ളൂക്കോസ് എന്ന പദാര്‍ഥത്തില്‍ ഇന്‍സുലിനുള്ള പ്രഭാവമാണ് ഇദ്ദേഹം ഗവേഷണ വിഷയമാക്കിയത്. 1941-ല്‍ എം.ഡി. ബിരുദം നേടിയ ഡ്യൂവ് വൈദ്യശാസ്ത്രരംഗത്തു തുടരാനുള്ള ആഗ്രഹം ഉപേക്ഷിച്ച് ഇന്‍സുലിന്‍ പ്രവര്‍ത്തനങ്ങളുടെ ക്രിയാവിധിയില്‍ ഗവേഷണം തുടരാന്‍ തീരുമാനിച്ചു. 1945-ല്‍ ഈ വിഷയത്തില്‍ ഗവേഷണ പ്രബന്ധം തയ്യാറാക്കി അവതരിപ്പിച്ചു. ഈ പ്രബന്ധത്തെ ആസ്പദമാക്കി ഇദ്ദേഹത്തിന് ഡോക്ടറേറ്റിനു തുല്യമായ ഉന്നത ബിരുദം ലഭിച്ചു. ഇതേ വിഷയത്തില്‍ത്തന്നെ നിരവധി ഗവേഷണ ലേഖനങ്ങളും പ്രസിദ്ധീകരിച്ച് ശാസ്ത്രലോകത്തു പ്രശസ്തി നേടി.

ഡ്യൂവ് 18 മാസക്കാലത്തോളം (1946-47) സ്റ്റോക്ഹോമിലെ മെഡിക്കല്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ബയോകെമിസ്ട്രിയില്‍ ഗവേഷണം നടത്തിയിരുന്നു. 1955-ല്‍ നോബല്‍ പുരസ്കാരം ലഭിച്ച ഹ്യൂഗോ തിയോറെലി(Hugo Theorell)ന്റെ ലബോറട്ടറിയിലാണ് ഡ്യൂവ് ഗവേഷണം തുടര്‍ന്നത്. ഇതിനുശേഷം ആറുമാസക്കാലത്തോളം റോക്ഫെല്ലര്‍ ഫൌണ്ടേഷനില്‍ കാള്‍ (Carl), ഗെര്‍റ്റി കോറി (Gerty Coril) എന്നീ നോബല്‍ പുരസ്കാര ജേതാക്കളോടൊപ്പം ഫെലോ ആയും പ്രവര്‍ത്തിച്ചു. സെന്റ് ലൂയിസില്‍ (St.Louis) നോബല്‍ പുരസ്കാരം നേടിയ ഏള്‍ സുതര്‍ലാന്റി(Earl Sutherland, 1971)നോടു സഹകരിച്ചാണ് ഡ്യൂവ് ഗവേഷണം നടത്തിയത്. ഇത്തരത്തില്‍ വിശിഷ്ട വ്യക്തികളോടു ചേര്‍ന്നുള്ള ഗവേഷണങ്ങളെല്ലാം വിവിധതരത്തിലുള്ള സാങ്കേതിക രീതികളും ശാസ്ത്രഗവേഷണ വൈഭവവും സ്വായത്തമാക്കാന്‍ ഇദ്ദേഹത്തെ സഹായിച്ചു.

1947 മാ.-ല്‍ ലൂവെയിനില്‍ തിരിച്ചെത്തിയ ഡ്യൂവിന് ആദ്യം ഫിസിയോളജിക്കല്‍ കെമിസ്ട്രിയില്‍ അധ്യാപകനായും പിന്നീട് 1951-ല്‍ പ്രൊഫസറായും നിയമനം ലഭിച്ചു.

ഗ്ളൂക്കോഗോണും ഇന്‍സുലിനുമായുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തിയ ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ ഇന്നും ഗവേഷണ വിഷയമാണ്. ചില എന്‍സൈമുകള്‍ക്ക് കരളിലെ കാര്‍ബോഹൈഡ്രേറ്റ് ഉപാപചയ പ്രക്രിയയിലുള്ള പങ്ക് കണ്ടെത്താനായത് ഇദ്ദേഹത്തിന്റെ ഇന്‍സുലിന്‍ പഠനങ്ങളെ കൂടുതല്‍ വിപുലീകരിക്കാന്‍ സഹായകമായി. ഇദ്ദേഹത്തിന്റേയും സഹപ്രവര്‍ത്തകരുടേയും ഗവേഷണ ഫലമായിട്ടാണ് 1955-ല്‍ കോശഭാഗങ്ങളായ ലൈസോസോമും പെറോക്സിസോമും കണ്ടെത്താന്‍ കഴിഞ്ഞത്. ഇതോടൊപ്പംതന്നെ കോശഭാഗങ്ങളെ വേര്‍തിരിച്ച് വിശകലനം ചെയ്ത് ജീവശാസ്ത്രപരമായും വൈദ്യശാസ്ത്രപരമായും പ്രയോജനപ്പെടുത്താനാവശ്യമായ സാങ്കേതികത്വവും ഉപയുക്ത ഉപകരണങ്ങളും വികസിപ്പിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇത് വൈദ്യശാസ്ത്രത്തിലേയും ജീവശാസ്ത്രത്തിലേയും വിവിധ തരത്തിലുള്ള നിരവധി വിഷമ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമായി.

ഡ്യൂവ് 1962-ല്‍ ന്യൂയോര്‍ക്കിലെ റോക്ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസര്‍ പദവിയില്‍ നിയമിതനായി. ഇതോടൊപ്പം ലൂവെയി നിലെ ഗവേഷണവും ഇദ്ദേഹം തുടര്‍ന്നിരുന്നു. ലൂവെയിനില്‍ 'ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സെല്ലുലാര്‍ ആന്‍ഡ് മോളി ക്കുലാര്‍ പാതോളജി' (ICP) എന്ന ഗവേഷണസ്ഥാപനം ആരം ഭിച്ചത് ഡ്യൂവായിരുന്നു. തന്മാത്രാജീവശാസ്ത്രത്തിലും കോശ ജീവശാസ്ത്രത്തിലും വളരെ പ്രയോജനപ്രദമായ ഗവേഷണവും പരിശീലനവും നടത്തുക എന്നതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. ന്യൂയോര്‍ക്കിലേയും ലൂവെയിനിലേയും സര്‍വകലാ ശാലകളില്‍ ഡ്യൂവും സഹപ്രവര്‍ത്തകരും സമാനമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

1943-ല്‍ ഡ്യൂവ് ജാനിന്‍ ഹെര്‍മാനെ വിവാഹം ചെയ്തു. ഇവര്‍ക്ക് നാലു കുട്ടികളുണ്ട്.

1985-ല്‍ ലൂവെയിന്‍ സര്‍വകലാശാലയിലും 1988-ല്‍ റോക്ഫെല്ലര്‍ സര്‍വകലാശാലയിലും എമരിറ്റസ് പ്രൊഫസറായി. 1991-ല്‍ ഐ.സി.പി. പ്രസിഡന്റുസ്ഥാനത്തുനിന്നു വിരമിച്ച ശേഷവും ബോര്‍ഡ് അംഗമായി തുടര്‍ന്നു. ജീവന്റെ ഉത്പത്തിയേയും പരിണാമത്തേയും കുറിച്ച് ഡ്യൂവ് നടത്തിയ പഠനങ്ങള്‍ വളരെ പ്രാധാന്യമേറിയവയാണ്. എ ഗൈഡഡ് ടൂര്‍ ഒഫ് ദ ലിവിങ് സെല്‍ (1984), ബ്ളൂ പ്രിന്റ് ഫോര്‍ എ സെല്‍ (1991), വൈറ്റല്‍ ഡസ്റ്റ് (1995) എന്നീ മൂന്നു ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ വിവിധ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തിട്ടുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍