This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂവെര്‍ ഫ്ളാസ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂവെര്‍ ഫ്ളാസ്ക്

Dewar flask

ഡ്യൂവെര്‍ ഫ്ളാസ്ക്
ഇരട്ട ഭിത്തിയുള്ള ഒരിനം പാത്രം. ദ്രവ ഓക്സിജന്‍ സൂക്ഷിച്ചു വയ്ക്കാനായി 1892-ല്‍ ജെയിംസ് ഡ്യൂവെര്‍ എന്ന ശാസ്ത്രജ്ഞ നാണ് ഇതിന്റെ രൂപകല്പന നിര്‍വഹിച്ചത്. ഭിത്തികളുടെ അകവശത്ത് ഏതെങ്കിലുമൊരു താപ പ്രതിഫലകം പൂശിയിരിക്കും. ഭിത്തിക്കിടയിലെ വായു നീക്കി പ്രസ്തുത ഭാഗം വായു നിബദ്ധമാക്കുന്നു. പരീക്ഷണശാലകളില്‍ ഉപയോഗിക്കുന്ന ഫ്ളാസ്കുകള്‍ ഗ്ളാസ്സുകൊണ്ടാണു നിര്‍മിക്കുന്നത്. കപ്പല്‍ മാര്‍ഗമായും മറ്റും ദൂരസ്ഥലങ്ങളില്‍ എത്തിക്കേണ്ടവയും ദീര്‍ഘകാലം സംരക്ഷിക്കേണ്ടവയുമായ പദാര്‍ഥങ്ങള്‍ സൂക്ഷിക്കുന്നത് ലോഹ നിര്‍മിതങ്ങളായ ഡ്യൂവെര്‍ ഫ്ളാസ്കുകളിലായിരിക്കും. ഗ്ളാസ്, ലോഹ ഇനങ്ങളിലെ ദിനംപ്രതിയുള്ള ബാഷ്പീകരണ നഷ്ടം യഥാക്രമം 4%, 0.1%-0.8% ആണ്. ഉള്ളളവിന്റെ കാര്യത്തിലും ഗണ്യമായ വ്യത്യാസമുണ്ട്. പരീക്ഷണശാലയിലെ ഡ്യൂവെര്‍ ഫ്ളാസ്കിന്റെ സംഭരണശേഷി 50 ലിറ്റര്‍ ആയിരിക്കെ കപ്പലില്‍ ഉപയോഗപ്പെടുത്തുന്നവയുടേത് 1,10,000 ലിറ്ററോളമാണ്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍