This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂവീന്‍, ജോസഫ് (1869 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂവീന്‍, ജോസഫ് (1869 - 1939)

Duveen,Joseph

ഇംഗ്ളീഷ് ചിത്ര-ശില്പ സമ്പാദകന്‍. 1869 ഒ. 14-ന് ഇംഗ്ളണ്ടില്‍ ജനിച്ചു. ഡ്യൂവീന്‍ ബ്രദേഴ്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ സര്‍ ജോള്‍ ജോസഫ് ഡ്യൂവീനാണ് പിതാവ്. ചൈനീസ് ശില്പങ്ങള്‍, ഉപകരണങ്ങള്‍, മറ്റു കലാശില്പങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനമായിരുന്നു ഇത്. 17-ാം വയസ്സില്‍ ഡ്യൂവീന്‍ ന്യൂയോര്‍ക്കിലെ ശാഖയില്‍ സേവനമനു ഷ്ഠിച്ചു തുടങ്ങി. പില്ക്കാലത്ത് യൂറോപ്യന്‍ ഛായാചിത്രങ്ങളുടേ യും ശില്പങ്ങളുടേയും വ്യാപാരത്തിലാണ് ഡ്യൂവീന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസിദ്ധ അമേരിക്കന്‍ ചിത്രസമ്പാദകരായ ഹെന്റി ഫ്രിക്ക്, ആന്‍ഡ്രു മെലന്‍, ജോസഫ് വൈഡ്നര്‍, ബെഞ്ചമിന്‍ അള്‍ട്മാന്‍, ഹെന്റി ഹണ്‍ടിങ്ടണ്‍ മുതലായവരുമായി ഇദ്ദേഹം പ്രവര്‍ത്തനസംബന്ധമായ സഹകരണം നടത്തിയിരുന്നു.

ഇംഗ്ളണ്ടിലെ ചിത്രഗാലറികള്‍ക്ക് ഡ്യൂവീന്‍ അനേകം ചിത്ര ങ്ങള്‍ സംഭാവനയായി നല്കിയിരുന്നു. 1919-ല്‍ ഇദ്ദേഹത്തിന് നൈറ്റ് പദവി ലഭിച്ചു. ഇംഗ്ളീഷ് ചിത്രകാരന്മാര്‍ക്ക് ഇദ്ദേഹം ധനസഹായം നല്കിയിരുന്നു. ലണ്ടന്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്ടില്‍ ഒരു ചെയര്‍ ഏര്‍പ്പെടുത്തുവാനും ഇദ്ദേഹത്തിനു സാധിച്ചു. സമകാലികരായ ചിത്രകാരന്മാരെക്കുറിച്ച് ഡ്യൂവീന്‍ തയ്യാറാക്കിയ കുറിപ്പുകള്‍ തര്‍ട്ടി ഇയേഴ്സ് ഒഫ് ബ്രിട്ടീഷ് ആര്‍ട്ട് എന്ന പേരില്‍ 1930-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 1939 മേയ് 25-ന് ഇദ്ദേഹം ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍