This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോ(ദോ)റെ, ഗുസ്താവ് (1832 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോ(ദോ)റെ, ഗുസ്താവ് (1832 - 83)

Dore,Gustave

ഗുസ്താവ് ഡോറെയുടെ ഒരു പെയിന്‍റിങ് ഒരു ഡ്രോയിങ്
ഫ്രഞ്ച് ചിത്രകാരനും ശില്പിയും. 1832 ജനു. 6-ന് സ്ട്രോസ്ബര്‍ഗില്‍ ജനിച്ചു. 1848-ല്‍ പാരിസിലെത്തുകയും ഒരു ദിനപത്രത്തില്‍ കാരിക്കേച്ചറുകള്‍ രചിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്തു. 1854-ല്‍ 22 വയസ്സുള്ളപ്പോള്‍ ചിത്രീകരണ(ഇല്ലസ്ട്രേഷന്‍)രംഗത്ത് ഇദ്ദേഹം പ്രശസ്തനായി. ഇദ്ദേഹം രചിച്ച ദാരുചിത്രങ്ങള്‍ വളരെയധികം വിഖ്യാതങ്ങളാണ്. ഡാന്റെയുടെ ഇന്‍ഫെര്‍നോയ്ക്ക് 1861-ല്‍ ഉണ്ടായ പതിപ്പിന് ഇദ്ദേഹം തയ്യാറാക്കിയ ചിത്രീകരണം വ്യാപകമായ ജനപ്രീതി നേടിയെടുക്കുവാന്‍ പര്യാപ്തമായി. മാത്രവുമല്ല, 19-ാം ശ.-ത്തിന്റെ അന്ത്യദശകങ്ങളില്‍ ഡാന്റെയ്ക്ക് പുതിയൊരാസ്വാദക വൃന്ദത്തെ സൃഷ്ടിക്കുന്നതിന് സഹായകമാവുകയും ചെയ്തു. കഥാപാത്രങ്ങള്‍ തിങ്ങിനിറഞ്ഞ ചിത്രണങ്ങളോടായിരുന്നു ഇദ്ദേഹത്തിനു പ്രിയം. വെളിച്ചവിതാനം നാടകത്തിന്റെ ശൈലിയിലായിരുന്നു. നൂറോളം വിഖ്യാത ഗ്രന്ഥങ്ങള്‍ക്ക് ഇദ്ദേഹം ചിത്രീകരണം നിര്‍വഹിച്ചിട്ടുണ്ട്. അവയില്‍ ബല്‍സാക്കിന്റെ ഡ്രോള്‍ സ്റ്റോറീസ് (1855), പെറാള്‍ട്ടിന്റെ ഫെയറി ടെയ് ല്‍സ് (1862), സെര്‍വാന്റീസിന്റെ ഡോണ്‍ ക്വിക്സോട്ട് (1863), മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ് (1865), ടെന്നീസന്റെ ഐഡില്‍സ് ഒഫ് ദ കിങ് (1868-69), കോള്‍റിഡ്ജിന്റെ ദ് റൈം ഒഫ് ദി എന്‍ഷ്യന്റ് മാരിനര്‍ (1875) എന്നിവ ഉള്‍പ്പെടുന്നു. ഓരോ ചിത്രീകരണങ്ങളിലൂടെയും ഇദ്ദേഹം ഗ്രന്ഥകാരന്റെ കല്പനകളെ അങ്ങേയറ്റം സ്വാംശീകരിക്കുകയായിരുന്നുവെന്ന് നിരൂപകര്‍ പ്രശംസിച്ചിട്ടുണ്ട്.

ചിത്രകാരന്‍ എന്ന നിലയിലും ഇദ്ദേഹം മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്.ഒട്ടുമുക്കാലുംമതപരമായചിത്രങ്ങളായിരുന്നു.അവഅതിമനോഹരങ്ങളായിരുന്നുവെങ്കിലും കലാലോകത്തിന്റെ കാര്യമായ ശ്രദ്ധ നേടിയെടുക്കാന്‍ സഹായകമായില്ല. ചിത്രരചനയെ സംബന്ധിച്ചിടത്തോളം വാന്‍ഗോഗിനെ സ്വാധീനിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ശില്പവേലയിലെ മികവും ഇദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പാരിസിലെ പ്ളേസ്മെയില്‍ ഷര്‍ബ്സിലെ അലക്സാണ്ട്രെ ഡുമാപെരെയുടെ ശില്പം ഇതിന് ഉദാഹരണമാണ്. 1850-നു ശേഷമാണ് ഡോറെ കലാമേഖലയില്‍ പ്രസിദ്ധി നേടിയത്. ഇദ്ദേഹം 1883 ജനു. 23-ന് പാരിസില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍