This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോബ്സന്‍, ഫ്രാങ്ക് (1888 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോബ്സന്‍, ഫ്രാങ്ക് (1888 - 1963) Dobson, Frank

ഇംഗ്ളണ്ടിലെ ശില്പി. 1888 ന. 18-ന് ലണ്ടനില്‍ ജനിച്ചു. ലണ്ടന്‍, എപ്പിംഗ്, ആര്‍ബ്രോത് എന്നിവിടങ്ങളിലെ ചിത്രകലാവിദ്യാലയങ്ങളില്‍ നിന്ന് ചെറുപ്പത്തിലേ ചിത്രകലാപരിശീലനം നേടി. 1913 മുതലാണ് തന്റെ മാധ്യമം ശില്പകലയാണെന്ന് ഇദ്ദേഹം കണ്ടെത്തിയത്. ചതുരവടിവാര്‍ന്ന ശില്പങ്ങളോടായിരുന്നു ഇദ്ദേഹത്തിന് ആഭിമുഖ്യം. ഇംഗ്ളണ്ടില്‍ ഇദ്ദേഹത്തിന്റെ ആദ്യകാല ക്യൂബിസ്റ്റ് രചനകള്‍ അംഗീകരിക്കപ്പെട്ടില്ല. എന്നു മാത്രമല്ല, അത്തരം 'അരൂപി'യായ രചനകളുടെ പേരില്‍ വലിയൊരു വിഭാഗം കലാകാരന്മാര്‍ ഇദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ആ ശൈലിയില്‍നിന്നു വിട്ടുപോകാതെതന്നെ ക്ളാസിക് ശൈലികൂടി സ്വാംശീകരിച്ചുകൊണ്ട് ഇദ്ദേഹം മുന്നോട്ട് പോയി. അങ്ങനെ നവശില്പകലാപ്രസ്ഥാനത്തിന്റെ ദീപശിഖാവാഹകനായി മാറാന്‍ ഡോബ്സനു കഴിഞ്ഞു.

കല്ല്, പിച്ചള, ഓട്, കണ്ണാടി, കോണ്‍ക്രീറ്റ് തുടങ്ങിയ പല മാധ്യമങ്ങളിലും ഇദ്ദേഹം ശില്പാവിഷ്കരണം നിര്‍വഹിച്ചിട്ടുണ്ട്. ഒസ്ബെര്‍ട്ട് സിറ്റ് വെലിനെ പോലുള്ള പല പ്രമുഖരുടേയും ഛായാചിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1942-ല്‍ റോയല്‍ അക്കാദമിയില്‍ അംഗത്വം ലഭിച്ചു. 1953-ല്‍ അക്കാദമിയുടെ മുഴുവന്‍ സമയ അംഗമാകുവാന്‍ സാധിച്ചു. 1946 മുതല്‍ 53 വരെ ഇദ്ദേഹം റോയല്‍ കോളജ് ഒഫ് ആര്‍ട്ടിലെ ശില്പകലാ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1963 ജൂല. 22-ന് ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍