This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോണ്‍ ജുവാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോണ്‍ ജുവാന്‍

Don Juvan

മോളിയെ

ഫ്രഞ്ച് നാടകം. മോളിയെയാണ് രചയിതാവ്. 1664-ല്‍ രചിക്കപ്പെട്ട നാടകം 1665-ലാണ് അരങ്ങേറിയത്. പാരിസിലെ പുരോഹിതവര്‍ഗത്തിന്റെ രൂക്ഷമായ വിമര്‍ശനത്തെത്തുടര്‍ന്ന് നാടകത്തിന്റെ അവതരണം പെട്ടെന്നു നിറുത്തി വയ്ക്കേണ്ടിവന്നു. സ്പാനിഷ് നാടകകൃത്തായ ടിര്‍ സൊഡി മൊലിനയുടേതാണ് മൂലഗ്രന്ഥം. ഇത് 1630-ലാണ് പ്രസിദ്ധീകൃതമായത്. പിന്നീട് ഈ നാടകത്തിന് ഒരു ഇറ്റാലിയന്‍ വ്യാഖ്യാനമുണ്ടായി. ഫ്രഞ്ചു നാടക കൃത്തുക്കളായ ക്ളോഡ് ഡിവില്ലേഴ്സും, നിക്കൊളാസ് ഡോറിമോണ്‍ഡും ഈ നാടകം യഥാക്രമം 1959-ലും 1961-ലും പരിഷ്കരിച്ചവതരിപ്പിച്ചിട്ടുണ്ട്.

മോളിയെയുടെ ടര്‍ട്യുഫ് എന്ന നാടകം പുരോഹിത വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തടസ്സപ്പെട്ടപ്പോഴാണ് പെട്ടെന്ന് ഡോണ്‍ ജുവാന്‍ എന്ന നാടകത്തിന് അദ്ദേഹം രൂപം നല്‍കിയത്.
ഫെസ്റ്റിവല്‍ ദൈസാങ് പ്രൊവാങ്സില്‍ ഡോണ്‍ ജൂവാന്‍ അവതരിപ്പിച്ചപ്പോള്‍
ഇക്കാരണത്താല്‍ കെട്ടുറപ്പില്ലാത്ത ഒരു നാടകമാണ് ഡോണ്‍ ജുവാന്‍ എന്ന അഭിപ്രായം നിലവിലുണ്ട്. സാഹസികനും കാമുകനുമായ ഡോണിന്റെ കഥയിലെ അലൗകിക സംഭവങ്ങളെല്ലാം നാടകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അന്തിമശിക്ഷയ്ക്കു വിധേയനായി ഡോണ്‍ നരകത്തില്‍ പതിക്കുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.

ഡോണ്‍ എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത് ഹാസ്യാത്മകമായിട്ടാണ്. നിഷ്കളങ്കകളായ സ്ത്രീകളെ ഭംഗിവാക്കുകള്‍ പറഞ്ഞ് വശീകരിക്കുന്ന ഡോണ്‍ പുരോഹിത വര്‍ഗത്തെ ധിക്കരിച്ചുകൊണ്ട് മുന്നേറുന്നു. ഡോണ്‍ ജുവാന്‍ എന്ന കഥാപാത്രത്തിന്റെ ആവിഷ്കരണത്തിലുള്ള നിഗൂഢതയും അലൌകികമായ പശ്ചാത്തലവുമാണ് കാണികളെ ശക്തമായി ആകര്‍ഷിക്കുന്നത്. അതോടൊപ്പം മതപരമായ ആത്മവഞ്ചനയേയും നാടകകൃത്ത് വിമര്‍ശനവിധേയമാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍