This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോജ്

ഉീഴല

ഇറ്റലിയിലെ മുന്‍കാല റിപ്പബ്ളിക്കുകളായിരുന്ന വെനീസിലും ജനോവയിലും മുഖ്യ ഭരണാധിപന്മാരുടെ ഔദ്യോഗിക സ്ഥാനപ്പേര്. നേതാവ് എന്നര്‍ഥംവരുന്ന ഡക്സ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഈ പദം നിഷ്പന്നമായത്. 8-ാം ശ.-ത്തിലാരംഭിച്ച ഈ സമ്പ്രദായം 18-ാം ശ.-ത്തിന്റെ അന്ത്യംവരെ നിലനിന്നു. ബൈസാന്തിയന്‍ ചക്രവര്‍ത്തിമാരാണ് ഇതിന് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു. വെനീസിലെ പ്രഥമ ഡോജ് പൌലീഷിയോ അനഫെസ്റ്റോ (ജമൌഹശരശീ അിമളലീ) ആയിരുന്നുവെന്ന് ചില ചരിത്ര പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. എ.ഡി. 697-ഓടെ വെനീസ് റിപ്പബ്ളിക്ക് രൂപംപ്രാപിച്ചുവന്നകാലത്ത് ജനകീയ വോട്ടെടുപ്പിലൂടെ ആജീവനാന്ത ഡോജിനെ തെരഞ്ഞെടുത്തിരുന്നു. ഈ ഉദ്യോഗസ്ഥന് ഭരണകാര്യങ്ങളില്‍ സമ്പൂര്‍ണാധികാരം നല്‍കിയിരുന്നു. പില്ക്കാല പരിഷ്കാരങ്ങളിലൂടെ ഡോജിന്റെ അധികാരാവകാശങ്ങളില്‍ നിയന്ത്രണങ്ങളുണ്ടായി. 12-ാം ശ. മുതല്‍ ഡോജിനെ ഉപദേശിക്കുവാന്‍ കൌണ്‍സിലുകളുണ്ടായി. ക്രമേണ ഈ കൌണ്‍സിലുകള്‍ ശക്തി പ്രാപിക്കുകയും യഥാര്‍ഥ ഭരണം കയ്യാളുന്ന അവസ്ഥ വരികയുമുണ്ടായി. അതോടെ ഡോജ് നാമമാത്ര ഭരണത്തലവനായി മാറി.


ജനോവയില്‍ 1339-ല്‍ റിപ്പബ്ളിക്ക് സ്ഥാപിതമായതു മുതല്‍ ഡോജിന്റെ ഭരണവും നിലവില്‍വന്നു. രണ്ട് റിപ്പബ്ളിക്കുകളിലും 18 -ാം ശ. വരെ ഈ സ്ഥാനം നിലനിന്നിരുന്നു. ജനോവയില്‍ ഇത് 1805 വരെ നിലനിന്നതായി രേഖപ്പെടുത്തിക്കാണുന്നുണ്ട്. നെപ്പോളിയന്റെ ആക്രമണത്തോടെ 1797-ല്‍ ഡോജ് എന്ന ഔദ്യോഗിക പദവി പൂര്‍ണമായും അവസാനിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%9C%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍