This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഗൊന്‍ നൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഗൊന്‍ നൃത്തം

Dogon Dance

ഡോഗൊന്‍ നൃത്തം
പശ്ചിമാഫ്രിക്കയിലെ ഡോഗൊന്‍ ജനവിഭാഗത്തിന്റെ അനുഷ്ഠാന നൃത്തം. വംശീയതയുടെ ഈടുവയ് പുകളെ ആഗോളീകരണത്തിനു വിട്ടുകൊടുക്കാത്ത, നൂറുശതമാനവും മൌലികത കാത്തുസൂക്ഷിക്കുന്ന ജനവിഭാഗമാണ് ഡോഗൊന്‍. അതുകൊണ്ട് ഇന്നും ഡോഗൊന്‍ നൃത്തം അവരുടേതു മാത്രമായി നിലനില്‍ക്കുന്നു. ഇത് ഒരു മുഖംമൂടി നൃത്തമാണ്. ചേലാകര്‍മം നടത്തിയിട്ടുള്ള ആണുങ്ങള്‍ക്കാണ് മുഖംമൂടികള്‍ ധരിക്കാന്‍ അവകാശമുള്ളത്. ശവസംസ്കാരവേളയിലും, ആണ്ടുബലിനാളുകളിലും ഇവര്‍ നൃത്തം നടത്തുക പതിവാണ്. 60 വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള സിജി ആഘോഷവേളയില്‍ പഴയ മുഖംമൂടികള്‍ നശിപ്പിക്കുകയും പുതിയവ ഉണ്ടാക്കുകയും ചെയ്യുന്നു. ഡോഗൊന്‍ നൃത്തത്തിന് എട്ടുതരം മുഖംമൂടികള്‍ ആണ് ഉപയോഗിക്കുക. അവ മനുഷ്യര്‍, പക്ഷികള്‍, സസ്തനികള്‍, ഉരഗങ്ങള്‍, സാധാരണ വസ്തുക്കള്‍ എന്നിവയിലേതിനെയെങ്കിലും സൂചിപ്പിക്കുന്നവ ആയിരിക്കും.

തടി, തുണി, നാര് എന്നിവ കൊണ്ടാണ് മുഖംമൂടികള്‍ ഉണ്ടാക്കുന്നത്. നൃത്തത്തേക്കാള്‍ അനുഷ്ഠാനാംശമാണ് കൂടുതല്‍. എങ്കിലും നൃത്തം ഒരു ഡസനിലേറെ ആകര്‍ഷകമായ ചുവടുവയ്പുകളാല്‍ മനംകവരുന്നതാണ്. ഗാനങ്ങളും മന്ത്രങ്ങളും അവരുടേതായ ഒരു ഗൂഢഭാഷയിലുള്ളതാണ്. ഗ്രാമമധ്യത്തിലാണ് ഇതവതരിപ്പിക്കാറുള്ളത്. ഗ്രാമമധ്യത്തില്‍ വലിയവാദ്യം മുഴങ്ങിത്തുടങ്ങുന്നതോടെ, നൂറുകണക്കിന് നര്‍ത്തകര്‍ മുഖംമൂടി ധരിച്ച്, ഒഡുബോയ് എന്ന വാദ്യത്തിന്റെ അകമ്പടിയോടെ അവിടേക്കുവന്നുചേരും. എല്ലാവരും എത്തിക്കഴിയുന്നതോടെ ഒഡുടൊനോളോ എന്ന സംഘനൃത്തം നടത്തും. തുടര്‍ന്ന് ഒറ്റയ്ക്കൊറ്റയ്ക്കുള്ള നൃത്തങ്ങളാണ്. ഡോഗൊന്‍ ജനതയുടെ ആത്മീയവും മതപരവുമായ നിരവധി ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതോടൊപ്പം ഈ നൃത്തങ്ങള്‍ അവര്‍ക്ക് ധാര്‍മിക പാഠങ്ങള്‍ കൈമാറുന്നവയുമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍