This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോക്ടേഴ്സ് ഡിലമ, ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോക്ടേഴ്സ് ഡിലമ, ദ്

Doctor's Dilemma,the

ജോര്‍ജ് ബെര്‍ണാഡ് ഷാ
ഇംഗ്ളീഷ് നാടകം. ജോര്‍ജ് ബെര്‍ണാഡ് ഷാ രചിച്ച ഈ നാടകം 1906-ല്‍ പ്രസിദ്ധീകരിച്ചു. ഷായുടെ വിവാദവിഷയമായ ഒരു നാട കമാണിത്. 1942-43 കാലയളവില്‍ ലണ്ടനിലെ ഹേമാര്‍ക്കറ്റ് തിയെറ്ററില്‍ ഈ നാടകം വളരെനാള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

നൈറ്റ് പദവി ലഭിച്ച ഒരു ഡോക്ടറെ അഭിനന്ദിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ കുറേ ഡോക്ടര്‍മാര്‍ ഒത്തു ചേരുന്ന രംഗത്തോടെയാണ് നാടകം ആരംഭിക്കുന്നത്. വിഭിന്ന സ്വഭാവക്കാരായ ഇവരുടെ ഒത്തുചേരല്‍ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. മികച്ച ചിത്രകാരനും ദുര്‍മാര്‍ഗിയുമായ ഒരു ചെറുപ്പക്കാരന്റെ രോഗാവസ്ഥ അവരുടെ ചര്‍ച്ചയ്ക്കു വിഷയമാകുന്നു. അവര്‍ ആരാധിക്കുന്ന ഒരു ചിത്രകാരനാണദ്ദേഹം. അയാളുടെ ഭാര്യയായ ജെന്നിഫര്‍ എന്ന സുന്ദരിയും അവരുടെ ആകര്‍ഷണ കേന്ദ്രമാണ്. പട്ടിണിയും ദുരിതവും മൂലം മരണത്തെ അഭിമുഖീകരിക്കുന്ന ഒരു സുഹൃത്തിനെ സംരക്ഷിക്കുവാന്‍ വേണ്ടി അവര്‍ക്ക് ചിത്രകാരനെ ഒഴിവാക്കേണ്ടിവരുന്നു. അദ്ദേഹം മരണമടയുകയും ചെയ്യുന്നു.

1955-ല്‍ ന്യൂയോര്‍ക്കിലെ ഫിനിക്സ് തിയെറ്ററില്‍ ‍ഡോക് ടേഴ് സ് ഡിലമ അവതരിപ്പിച്ചതില്‍ നിന്ന്
ഒരു മരണരംഗം വിദഗ്ധമായി അവതരിപ്പിച്ചാല്‍ മാത്രമേ ഷായെ ഒരു മികച്ച നാടകകൃത്തായി അംഗീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന് പ്രസിദ്ധ നിരൂപകനായ വില്യം ആര്‍ച്ചര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ബര്‍ണാഡ് ഷാ ഈ നാടകം രചിച്ചതെന്ന് ഒരഭിപ്രായമുണ്ട്. ചിത്രകാരന്റെ മരണരംഗം കണ്ട കാണികള്‍ ഷാ മരണത്തിന് വേണ്ടത്ര ഗൗരവം കല്പിക്കുന്നില്ലെന്ന് പരാതിപ്പെടുകയുണ്ടായി. ഇതിനു മറുപടിയായി ഷാ ഇപ്രകാരം പറഞ്ഞു: "മരണങ്ങള്‍ സംഭവിക്കുമ്പോള്‍ ജീവിതം രസകരമാകാതിരിക്കുന്നില്ല; ചിരികള്‍ പൊട്ടിവിടരുമ്പോള്‍ ജീവിതത്തിന്റെ ഗൗരവം കുറയുന്ന തിലേറെ

തന്റെ നാടകത്തിന് സുദീര്‍ഘമായ ഒരു ആമുഖം ഷാ രചിക്കു കയുണ്ടായി. 'പ്രിഫെയ്സ് ഓണ്‍ ഡോക്ടേഴ്സ്' എന്ന പേരിലുള്ള ഈ ആമുഖം നാടകത്തോളംതന്നെ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. ഭിഷഗ്വരവൃത്തിയെപ്പറ്റി നാളതു വരെ തന്റെ മനസ്സില്‍ ഊറിക്കൂടിയ ചിന്തകളെ ശക്തമായ ഭാഷയില്‍ത്തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഷാ ഈ നാടകം രചിക്കുന്ന അവസരത്തില്‍ നിലവിലിരുന്ന ബ്രിട്ടിഷ് സാമൂഹിക വ്യവസ്ഥിതിയുടെ ഒരു പ്രത്യേക ഘടകത്തെക്കുറിച്ചുള്ള പ്രാമാണിക രേഖയെന്ന നിലയില്‍ വമ്പിച്ച ചരിത്ര പ്രാധാന്യം ഈ ആമുഖത്തിനുണ്ട്. ഷാ ഇതില്‍ നിര്‍ദേശിക്കുന്ന പല പരിവര്‍ത്തനങ്ങളും നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ സ്ഥാപനത്തിലൂടെ ബ്രിട്ടനില്‍ പില്‍ക്കാലത്ത് നടപ്പില്‍വന്നു എന്നതില്‍നിന്നാണ് ഈ ആമുഖത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിയുന്നത്. ഷാ ആമുഖം എഴുതുന്ന ഘട്ടത്തില്‍ ഒരു ഡോക്ടറുടെ കര്‍ത്തവ്യം രോഗചികിത്സയാണെന്നായിരുന്നു പൊതുവിലുള്ള ധാരണ. ഇതു ശരിയല്ലെന്നും രോഗ നിവാരണം കര്‍ത്തവ്യമായി കൈക്കൊണ്ട് ആരോഗ്യത്തിന്റെ സംരക്ഷകര്‍ (guardians of health) ആയിത്തീരുകയാണ് ഡോക്ടര്‍മാര്‍ ചെയ്യേണ്ടതെന്നും ഷാ നിര്‍ദേശിച്ചു.

ആമുഖത്തില്‍ നിന്നു നാടകത്തിലേക്കു കടക്കുമ്പോള്‍ ആശയങ്ങളുടേയും വിവാദങ്ങളുടേയും ലോകത്തില്‍ നിന്ന് മനുഷ്യ ജീവികളുടെ ലോകത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. നാടകത്തിന്റെ മുഖ്യപ്രമേയവും ഡോക്ടറുടെ ധര്‍മസങ്കടവും ഇതാണ്: പ്രതിഭ തൊട്ടുതീണ്ടാത്ത നല്ല മനുഷ്യനാണോ, അതോ അനുഗൃഹീത പ്രതിഭാവാനെങ്കിലും മറ്റൊരു നന്മയും ഇല്ലാത്ത ഒരാളാണോ ഏറെ മഹാന്‍? ചിത്രകാരനായ ഡ്യൂബിഡറ്റിനെ അവഗണിച്ച് സാധുവായ ബ്ളെങ്കിന്‍സോപ്പിനെ രക്ഷിക്കാനാണ് ഡോക്ടര്‍ റിഡ്ജന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഡോക്ടര്‍ റിഡ്ജനെ ഇതിനു പ്രേരിപ്പിച്ച ഘടകം മാനുഷിക പരിഗണന മാത്രമല്ല, ചിത്രകാരന്റെ ഭാര്യയോടുള്ള താത്പര്യം കൂടിയാണെന്ന് ചിത്രീകരിച്ച് ഐറണിയുടെ മേഖലയിലേക്കു കടന്നുചെന്നതിലാണ് ഷായുടെ നാടക പ്രതിഭ കുടികൊള്ളുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍