This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊമിഷ്യന്‍ (51 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊമിഷ്യന്‍ (51 - 96)

Domitian

ഡൊമിഷ്യന്‍

റോമന്‍ ചക്രവര്‍ത്തി (ഭ.കാ. 81-96). വെസ്പേഷ്യന്‍ ചക്രവര്‍ത്തിയുടെ രണ്ടാമത്തെ പുത്രനും ടൈറ്റസ് ചക്രവര്‍ത്തിയുടെ സഹോദരനുമാണ് ഇദ്ദേഹം. 51 ഒ. 24-ന് ജനിച്ചു. ടൈറ്റസ് ഫ്ളാവിയസ് ഡൊമിഷ്യാനസ് എന്നാണ് പുര്‍ണ നാമം. വെസ്പേഷ്യനെത്തുടര്‍ന്ന് 79-ല്‍ അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ടൈറ്റസാണ് രാജാവായത്. ടൈറ്റസിന്റെ മരണശേഷം 81-ല്‍ ഡൊമിഷ്യന്‍ ഭരണാധികാരിയായി. ആദ്യകാലത്ത് കഴിവുറ്റ ഭരണാധികാരിയായി ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഡാഷിയന്‍ രാജാവായിരുന്ന ഡെ സിബാലസ് ഇദ്ദേഹത്തെ തോല്പിച്ചു. ഇംഗ്ളണ്ടില്‍ വിജയകരമായ രീതിയില്‍ സൈനികമുന്നേറ്റം നടത്തിക്കൊണ്ടിരുന്ന, ഇദ്ദേഹത്തിന്റെ ജനറലായ അഗ്രിക്കോളയെ 84-ല്‍ ഡൊമിഷ്യന്‍ തിരിച്ചു വിളിച്ചു. ജര്‍മനിയില്‍ ഡൊമിഷ്യന്റെ ജനറലായിരുന്ന അന്റോണിയസ് സാറ്റേര്‍ണിയസ് നേതൃത്വം നല്കിയ കലാപം 88-ല്‍ ഇദ്ദേഹം നിഷ്കരുണം അടിച്ചമര്‍ത്തി. ചതിയന്മാരെന്നു സംശയിച്ചിരുന്ന സെനറ്റര്‍മാരോട് കര്‍ക്കശമായി പെരുമാറി. ഏകാധിപത്യഭരണമായിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്. ഈവിധ പ്രവര്‍ത്തനങ്ങള്‍ ഭീകര ഭരണം നില നില്‍ക്കുന്ന അവസ്ഥ രാജ്യത്തുണ്ടാക്കി. തന്മൂലം, റോമിലെ ഏറ്റവും മോശപ്പെട്ട ഭരണാധികാരിയായി ഇദ്ദേഹം ചിത്രീകരിക്കപ്പെടുന്നുണ്ട്. നിഷ്ഠൂരനായ സ്വേച്ഛാധിപതി എന്ന കുപ്രസിദ്ധിയാണിദ്ദേഹത്തിനുണ്ടായിരുന്നതെങ്കിലും, രാജ്യത്തിന്റെ പ്രതിരോധശേഷിയും സാമ്പത്തിക ശക്തിയും വര്‍ധിപ്പിക്കുന്നതിലും ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിലും ഇദ്ദേഹം വിജയിച്ചിരുന്നു. സെനറ്റര്‍മാരും മറ്റും എതിരായതോടെ 96 സെപ്.18-ന് ഇദ്ദേഹം വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍