This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈസന്‍, ഫ്രീമന്‍ ജോണ്‍ (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:34, 12 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡൈസന്‍, ഫ്രീമന്‍ ജോണ്‍ (1923 - )

Dyson,Freeman John

അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍. ഗണിതീയവിശ്ലേഷണത്തിലൂടെ ഭൗതികശാസ്ത്രത്തിലെ പല മേഖലകളിലും പ്രശ്ന നിര്‍ധാരണം (problem solving) നടത്തിയതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്.

ഡൈസന്‍ 1923 ഡി. 15-ന് ഇംഗ്ളണ്ടിലെ ക്രോതോണില്‍ ജനിച്ചു. കേംബ്രിജ്, കോര്‍നെല്‍ എന്നീ സര്‍വകലാശാലകളില്‍ നിന്ന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോര്‍നെല്‍ സര്‍വകലാശാല, പ്രിന്‍സ്റ്റണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി എന്നിവിടങ്ങളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ചു.

ഏതെങ്കിലും ഒരു പ്രത്യേക ശാസ്ത്രശാഖയില്‍ പുതിയ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ ഡൈസന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് പുതിയ പ്രശ്ന നിര്‍ധാരണരീതികള്‍ക്കു രൂപം നല്കുന്നതിലാണ്. അക്കാലംവരെയും പല ശാസ്ത്രജ്ഞരും അവരവരുടെ സിദ്ധാന്തങ്ങള്‍ തെളിയിക്കുന്നതിന് ഓരോ സന്ദര്‍ഭത്തിനും അനുസരണമായ വിവിധ രീതികളാണ് അവലംബിച്ചിരുന്നത്. എന്നാല്‍ ഡൈസന്‍ തന്റേതായ പുതിയ രീതി വികസിപ്പിച്ചെടുത്തുകൊണ്ട് ഈ ഭിന്നരീതികളെ ഒരു പൊതുപദ്ധതിയുടെ കീഴില്‍ ചിട്ടപ്പെടുത്തി ഒരു പ്രത്യേക വ്യവസ്ഥയിലാക്കി. വ്യക്തവും നിയതവുമായ നിയമങ്ങള്‍ അനുസരിക്കുന്ന ഈ പദ്ധതി എല്ലാ പരീക്ഷണ സന്ദര്‍ഭങ്ങള്‍ക്കും പ്രയോഗിക്കത്തക്കതാണെന്നും ഇദ്ദേഹം തെളിയിച്ചു. ക്വാണ്ടം ഇലക്ട്രോഡൈനമിക്സ്, ഫെറോമാഗ്നറ്റിസം, ഫീല്‍ഡ് തിയറി, സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്സ്, സ്റ്റെബിലിറ്റി ഒഫ് മാറ്റര്‍, ഓപ്റ്റിക്കല്‍ ടെലിസ്കോപ്പുകള്‍, ഫേസ് ട്രാന്‍സിഷന്‍സ് എന്നീ മേഖലകളിലെല്ലാം ഡൈസന്റെ പ്രശ്നനിര്‍ധാരണ രീതിക്കു പ്രയോജനമുണ്ടായി.

ട്രിഗാ റിയാക്റ്റര്‍, ഓറിയന്‍ സ്പേസ്ഷിപ്പ് എന്നിവയുടെ രൂപ കല്പനയില്‍ ഡൈസന്‍ പങ്കുവഹിച്ചിട്ടുണ്ട്. റോയല്‍ സൊസൈറ്റി, അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സസ്, യു.എസ്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സസ് എന്നിവിടങ്ങളിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍