This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവി, എഡ്വേഡ് (1806 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവി, എഡ്വേഡ് (1806 - 85)

Davy,Edward

എഡ് വേഡ് ഡേവി‌

ബ്രിട്ടിഷ് ഭിഷഗ്വരനും രസതന്ത്രജ്ഞനും. ഇംഗ്ലണ്ടിലെ ഡെവണ്‍ ഷെയറിലെ ഓട്ടെറിയില്‍ 1806 ജൂണ്‍ 16-നു ജനിച്ചു. 1836-ല്‍ വിദ്യുത്കാന്തിക ആവര്‍ത്തനിയുടെ കണ്ടുപിടിത്തമാണ് ഇദ്ദേഹത്തെ വിജ്ഞാന മേഖലയില്‍ ശ്രദ്ധേയനാക്കിയത്. ടെലിഗ്രാഫ് സംവിധാനത്തിലെ വിദ്യുത് സിഗ്നലുകളെ ഒരു റിലേ-പരിപഥം ഉപയോഗിച്ച് പ്രവര്‍ധിതമാക്കാന്‍ ഉതകുന്ന ക്രമീകരണമായിരുന്നു ഇത്. 1838-ല്‍ ഇദ്ദേഹം വിദ്യുത്-രാസിക ടെലിഗ്രാഫ് കണ്ടുപിടിക്കുകയും അതിനുള്ള ബൗദ്ധികാവകാശം സ്വായത്തമാക്കുകയും ചെയ്തു. 1839 മുതല്‍ ആസ്റ്റ്രേലിയയില്‍ സ്ഥിരവാസം ഉറപ്പിച്ചു. ഭിഷഗ്വര വൃത്തിക്കു പുറമേ എഡിറ്റര്‍, കര്‍ഷകന്‍, ഫാക്റ്ററി മാനേജര്‍ എന്നീ നിലകളിലും സേവനമര്‍പ്പിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച എക്സ്പെരിമെന്റല്‍ ഗൈഡ് റ്റു കെമിസ്ട്രി (1836) എന്ന ഗ്രന്ഥം രസതന്ത്ര ശാഖയ്ക്ക് മുതല്‍ക്കൂട്ടാണ്. 1885 ജനു. 26-ന് ക്യൂന്‍സ്ലന്‍ഡിലെ മസ്ബറിയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍