This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, ജോണ്‍ (1550 - 1605)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിസ്, ജോണ്‍ (1550 - 1605)

Davis,John

ഡേവിസ് ജലസന്ധി, ഫാക്ലന്‍ഡ് ദ്വീപുകള്‍ എന്നിവ കണ്ടെത്തിയ ബ്രിട്ടിഷ് നാവികന്‍. ഇംഗ്ളണ്ടിലെ ഡാര്‍ട്ട്മതില്‍ ജനിച്ചു. അനേകം സാഹസിക യാത്രകള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ഇദ്ദേഹം 'ആര്‍ട്ടിക് പര്യവേക്ഷണങ്ങളുടെ പിതാവ്' എന്ന പേരിലറിയപ്പെടുന്നു.

അത് ലാന്തിക്കില്‍ നിന്ന് പസിഫിക് സമുദ്രത്തിലേക്ക് ആര്‍ട്ടിക് സമുദ്രത്തിലൂടെ ഒരു സഞ്ചാരമാര്‍ഗം കണ്ടെത്താന്‍ 1585 മുതല്‍ 1587 വരെ നടത്തിയ സമുദ്ര യാത്രകളുടെ അവസാന ഘട്ടത്തിലാണ് ഡേവിസ് ഗ്രീന്‍ലന്‍ഡിനും ബാഫിന്‍ ദ്വീപിനുമിടയിലുള്ള ജലസന്ധി (ഡേവിസ് ജലസന്ധി) കണ്ടെത്തിയത്.

സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേ ഇംഗ്ളണ്ട് നടത്തിയ നാവികപ്പോരാട്ടങ്ങളില്‍ ഡേവിസ് പങ്കെടുത്തിട്ടുണ്ട്. 1591 മുതല്‍ 1593 വരെ തെ.അമേരിക്കയിലെ മഗല്ലന്‍ കടലിടുക്കുവഴി ഏഷ്യയിലേക്ക് എത്തിച്ചേരാന്‍ ഡേവിസ് നടത്തിയ ശ്രമങ്ങള്‍ പരാ ജയപ്പെട്ടെങ്കിലും തെക്കേ അമേരിക്കയുടെ തെ.കി.പുറംകടലില്‍ സ്ഥിതിചെയ്യുന്ന ഫാക്ലന്‍ഡ് ദ്വീപുകള്‍ (Falkland Islands) കണ്ടെത്താന്‍ ഇദ്ദേഹത്തിനു സാധിച്ചു. പൂര്‍വേഷ്യയിലേക്കുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യയാത്ര (1604) നയിച്ചതും ഡേവിസായി രുന്നു. ഈ യാത്രാമധ്യേ 1605 ഡി.-ല്‍ സിംഗപ്പൂരിനടുത്തു വച്ച് ജാപ്പനീസ് കൊള്ളക്കാരാല്‍ വധിക്കപ്പെട്ടു.

ഡേവിസ് ക്വാഡ്രന്റ് (Davis quadrant) എന്ന നാവികോപകരണം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ദ് സീമാന്‍സ് സീക്രട്സ് (1594), ദ് വേള്‍ഡ്സ് ഹൈഡ്രോഗ്രാഫിക്കല്‍ ഡിസ്ക്രിപ്ഷന്‍ (1595) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍