This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിസ്, ഓയിന്‍ (1874 - 1956)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേവിസ്, ഓയിന്‍ (1874 - 1956)

Davis,Owen

ഓയിന്‍ ‍ഡേവിസ്

അമേരിക്കന്‍ നാടകകൃത്ത്. 1874 ജനു. 29-ന് പോര്‍ട്ട്ലന്‍ഡില്‍ ജനിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ആദ്യനാടകമായ ത്രൂ ദ് ബ്രേക്കേഴ്സ് (1898) അഞ്ചു വര്‍ഷം നിരവധി വേദികളില്‍ അവതരിപ്പിച്ചു ജനപ്രീതി നേടുകയുണ്ടായി. ആദ്യകാല നാടകങ്ങളില്‍ പൊതുവേ അതിഭാവുകതയ്ക്കാണു മുന്‍തൂക്കം നല്കിയിരുന്നത്. നെലി ദ് ബ്യൂട്ടിഫുള്‍ ക്ളോക്ക് മോഡല്‍ (1906) ഉദാഹരണമാണ്. 1923-ല്‍ രചിച്ച ഐസ് ബൌണ്‍ഡ് എന്ന നാടകം ഡേവിസിനു പുലിറ്റ്സര്‍ സമ്മാനം നേടിക്കൊടുത്തു. 300-ലധികം നാടകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ദ് വേള്‍ഡ് വി ലിവ് ഇന്‍ (1922), ദ് നെര്‍വസ് റെക് (1923), ഈസി കം ഈസി ഗോ (1925) എന്നിവ മറ്റു നാടകങ്ങളുടെ കൂട്ടത്തില്‍ മികച്ചു നില്ക്കുന്നു.

ചില നോവലുകളുടെ നാടകരൂപാന്തരം തയ്യാറാ ക്കിയതും ഡേവിസിന്റെ സംഭാവനകളില്‍പ്പെടുന്നു. ഈഡിത് വാര്‍ട്ടന്റെ ഈഥന്‍ ഫ്രോം (1936) എന്ന നോവലിന്റെ നാടകാവിഷ്കാരമാണ് രംഗത്ത് ഏറ്റവും വിജയിച്ചത്. ഐ വുഡ് ലൈക് ടു ഡു ഇറ്റ് എഗെയ് ന്‍ (1931), മൈ ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്സ് ഇന്‍ ദ് തിയെറ്റര്‍ (1950) എന്ന രണ്ടു ആത്മകഥാകൃതികള്‍ കൂടി ഡേവിസ് രചിച്ചിട്ടുണ്ട്.

1956 ഒ. 14-ന് ന്യൂയോര്‍ക്കില്‍ ഡേവിസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍