This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേഞ്ചറസ് ഡ്രഗ്സ് ആക്റ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡേഞ്ചറസ് ഡ്രഗ്സ് ആക്റ്റ്

Dangerous Drugs Act

അപകടകരമായ ഔഷധങ്ങള്‍, മയക്കുമരുന്നുകള്‍ എന്നിവയുടെ ഉത്പാദനവും വിപണനവും തടയുന്നതിനുവേണ്ടിയുള്ള നിയമം. ഇപ്പോള്‍ ഈ നിയമം അറിയപ്പെടുന്നത് 'ദ് നാര്‍ക്കോട്ടിക്ക് ആന്‍ഡ് സൈക്കോട്രോപിക്ക് സബ്സ്റ്റന്‍സ് ആക്റ്റ്-1985' എന്ന പേരിലാണ്. മയക്കുമരുന്നുകളുടേയും വിനാശകരമായ ഔഷധങ്ങളുടേയും ലോകവ്യാപകമായ കള്ളക്കടത്ത് തടയുന്നതിനുവേണ്ടി ലീഗ് ഒഫ് നേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ 1923-ല്‍ നടന്ന ജനീവ കണ്‍വെന്‍ഷനാണ് ഈ നിയമത്തിന്റെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. 1930-ല്‍ ബ്രിട്ടിഷ് ഗവണ്‍മെന്റ് ഇന്ത്യയില്‍ ഈ നിയമം നടപ്പിലാക്കി. കറുപ്പ്, കൊക്കെയ് ന്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ അനധികൃതമായ ഉത്പാദനവും ഉപയോഗവും തടയുന്നതിനുള്ള വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്. മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുക, കള്ളക്കടത്ത് നടത്തുക, വില്പന നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാനുള്ള കര്‍ക്കശമായ വ്യവസ്ഥകള്‍ ഈ നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്.

ഡേഞ്ചറസ് ഡ്രഗ്സ് ആക്റ്റനുസരിച്ച് ചരസ്സ് അഥവാ ഹഷീസ്, ഹിറോയിന്‍, ബ്രൗണ്‍ഷുഗര്‍, കൊക്കെയ് ന്‍ എന്നിവ ഉത്പാദിപ്പി ക്കുന്ന ചെടികള്‍ കൃഷി ചെയ്യുന്നതിന് കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ആവശ്യമാണ്. ഈ ചെടികള്‍ അനധികൃതമായി കൃഷി ചെയ്യുന്നതും കയറ്റിറക്കുമതി ചെയ്യുന്നതും നിയമവിരുദ്ധമാണ്.

മയക്കുമരുന്നുകളുടെ കള്ളക്കടത്തും ദുരുപയോഗവും ആഗോ ളതലത്തില്‍ വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ നിയ മങ്ങളേയും പൊലീസ് സംവിധാനത്തേയും വെല്ലുവിളിക്കാന്‍ പോന്നത്ര ശക്തമാണ് മയക്കുമരുന്നു കള്ളക്കടത്തിന്റെ ആഗോള ശൃംഖല. ഏതെങ്കിലുമൊരു രാജ്യത്തിനു മാത്രമായി ഇതു നിയന്ത്രി ക്കുക അസാധ്യമാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ മയക്കുമരുന്നു വിരുദ്ധ നിയമങ്ങള്‍ പരിഷ്കരിക്കുകയുണ്ടായി. ഇന്ത്യാഗവണ്‍മെന്റ് മൂലനിയമമായ ഡേഞ്ചറസ് ഡ്രഗ്സ് ആക്റ്റ് കാലോചിതമായി പരിഷ്കരിക്കുകയും 1985-ല്‍ പുതിയ രണ്ടു നിയമങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു. 'ദ നാര്‍ ക്കോട്ടിക്ക് സബ്സ്റ്റന്‍സ് ആക്റ്റ്', 'സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്റ്റ്' എന്നിവയാണ് ഈ നിയമങ്ങള്‍. 'ദ് നാര്‍ ക്കോട്ടിക്ക് ആന്‍ഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്റ്റ്-1985' എന്നറിയപ്പെടുന്നത് ഈ നിയമങ്ങളാണ്. മൂലനിയമമനുസരിച്ച് മയക്കുമരുന്നു കള്ളക്കടത്തിലേര്‍ പ്പെടുന്നവര്‍ക്ക് നല്കാവുന്ന പരമാവധി തടവുശിക്ഷ മൂന്നു വര്‍ഷമാണ്. മയക്കുമരുന്നു പിടികൂടാനുള്ള അധികാരം പ്രത്യേക വകുപ്പുകളിലും ഉദ്യോഗസ്ഥന്മാരിലുമായി പരിമിതപ്പെടുത്തിയിരുന്നു. ഇത് പലപ്പോഴും കള്ളക്കടത്തുകാര്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനിടയാക്കി. മാത്രമല്ല, മറ്റു രാജ്യങ്ങളുടെ മയക്കുമരുന്നു കള്ളക്കടത്തു വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിനും മൂലനിയമം തടസ്സമായിരുന്നു. ഈ ന്യൂനതകള്‍ പരിഹരിക്കുന്നതിനും മയക്കുമരുന്നു കള്ളക്കടത്തിനെതിരായ നിയമയുദ്ധം കൂടുതല്‍ കാര്യക്ഷമവും കര്‍ക്കശവുമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമത്തിനു രൂപംനല്കിയത്.

ചെടികളില്‍ നിന്നുത്പാദിപ്പിക്കുന്നതു കൂടാതെ രാസവസ്തു ക്കളില്‍ നിന്നുണ്ടാക്കുന്ന മയക്കുമരുന്നുകള്‍ അടുത്തകാലത്ത് വ്യാപകമായിട്ടുണ്ട്. 'സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ്'എന്നാണ് ഇത്തരം മരുന്നുകള്‍ അറിയപ്പെടുന്നത്. പരിഷ്കരിച്ച നിയമമനുസരിച്ച് മയക്കുമരുന്നു കള്ളക്കടത്ത് തടയുന്നതിന് കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്കിയിട്ടുണ്ട്. നാര്‍ ക്കോട്ടിക്ക് വിഭാഗത്തെ കൂടാതെ, പൊലീസ്, എക്സൈസ്, കസ്റ്റംസ് എന്നീ വിഭാഗങ്ങള്‍ക്ക് മയക്കുമരുന്നുകള്‍ പിടികൂടാനും കണ്ടുകെട്ടാനും അധികാരമുണ്ട്. പുതിയനിയമമനുസരിച്ച് കറുപ്പു ചെടി കൃഷി ചെയ്യുന്നതും കടത്തുന്നതും 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ 15 മുതല്‍ 30 വര്‍ഷം വരെ കഠിന തടവിനു വിധിക്കാനും ഈ നിയമം അനുശാസിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍