This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെസിഡീറിയസ് (ഭ.കാ. 757 - 774)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെസിഡീറിയസ് (ഭ.കാ. 757 - 774)

Desiderius

ഉത്തര ഇറ്റലിയിലെ അവസാനത്തെ ലൊംബാര്‍ഡ് രാജാവ്. ആസി ടല്‍ഫ് രാജാവിന്റെ മരണസമയത്ത് (756) ഇദ്ദേഹം ടസ് ക്കനിയിലെ ഡ്യൂക്കായിരുന്നു. ആസിടല്‍ഫ് രാജാവിന്റെ മരണശേഷം അദ്ദേഹ ത്തിന്റെ സഹോദരനായ റാച്ചിസുമായി സിംഹാസനത്തിനുവേണ്ടി മത്സരിച്ചു. 757-ല്‍ റാച്ചിസ് സിംഹാസനം ഉപേക്ഷിക്കുകയും തുടര്‍ന്ന് ഡെസിഡീറിയസ് രാജാവാകുകയും ചെയ്തു. പോപ്പ് സ്റ്റീഫന്‍ III-നു കൊടുത്ത ഉറപ്പ് ലംഘിച്ചുകൊണ്ട് തന്റെ മുന്‍ഗാമി പള്ളിക്കു കൊടുത്തിരുന്ന വസ്തുവകകള്‍ ഇദ്ദേഹം തിരിച്ചെടുക്കാന്‍ ശ്രമിച്ചത് ഏറ്റുമുട്ടലിനിടയാക്കി. പോപ്പിനെതിരെ ഇദ്ദേഹം ഫ്രാങ്കുകളുമായി സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം ബലപ്പെടുത്താനായി ഡെസിഡീറിയസ് തന്റെ മകളെ ഷാര്‍ലിമെയിനു വിവാഹം കഴിച്ചു നല്കി (770). പക്ഷേ, ഈ സൗഹൃദം ഏറെനാള്‍ നീണ്ടുനിന്നില്ല. ഷാര്‍ലിമെയിന്റെ സഹോദരനായ കാര്‍ലോമന്റെ മരണത്തോടെ (771) ഷാര്‍ലിമെയിന്റെ രാജപദവി വിപുലമാകുകയും ഫ്രാങ്കുകാരും ലൊംബാര്‍ഡുകളും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങുകയും ചെയ്തു. ഡെസിഡീറിയസ്സിന്റെ മകളെ ഭാര്യാപദവിയില്‍ നിന്ന് ഉപേക്ഷിക്കുവാനും ഈ സാഹചര്യം വഴി തെളിച്ചു.

772-ല്‍ ഡെസിഡീറിയസ് വീണ്ടും പോപ്പുമായി മത്സരം ആരം ഭിച്ചു. കാര്‍ലോമന്റെ പുത്രന്മാരെ അംഗീകരിക്കുന്നതിനും ഡെസി ഡീറിയസ്സിന്റെ പ്രദേശങ്ങളിന്മേലുള്ള അവകാശം സ്ഥാപിച്ചുകിട്ടു ന്നതിനുംവേണ്ടിയായിരുന്നു പള്ളിയുമായി സംഘര്‍ഷത്തിനൊരു മ്പെട്ടത്. ലൊംബാര്‍ഡിയന്‍ സൈന്യം റോമന്‍ ഡച്ചി വരെ ആക്രമി ക്കുകയും റോം കീഴടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷാര്‍ലിമെയിനോട് പോപ്പ് സഹായം അഭ്യര്‍ഥിച്ചു. ഷാര്‍ലിമെയിന്‍ ആല്‍പ് സ് പര്‍വതനിര കടന്ന് 773-ല്‍ പാവിയ പിടിച്ചെടുത്തു. ഡെസിഡീറിയസ്സിനെ 774 ജൂണില്‍ ഷാര്‍ലിമെയിന്‍ ബന്ധനസ്ഥ നാക്കി. തുടര്‍ന്ന് ഷാര്‍ലിമെയിന്‍ ലൊംബാര്‍ഡിലെ രാജാവായി സ്ഥാനാരോഹണം ചെയ്തു. ഡെസിഡീറിയസ്സിനെ ഷാര്‍ലിമെയിന്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയി. കുറേക്കാലം തടവില്‍ കിടന്ന് ഇദ്ദേഹം മരണമടഞ്ഞു.

(എം.എല്‍. പ്രേമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍